ലക്നൗ : ഉത്തർപ്രദേശിൽ ശിവ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വിഗ്രഹങ്ങൾ അടിച്ചുതകർത്ത് രക്തം തളിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നോയിഡയിലെ ബലോൽപൂർ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രം തുറന്ന പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ ശിവലിംഗം ഉൾപ്പെടെ മുഴുവൻ വിഗ്രഹങ്ങളും അക്രമികൾ തകർത്തിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്തെ ആൽമരത്തിൽ സ്ഥാപിച്ചിരുന്ന ദേവീ വിഗ്രഹങ്ങളും ദൈവത്തിന്റെ ഫോട്ടോകളും അക്രമികൾ തകർത്തു. ക്ഷേത്രത്തിന് അകത്തും വിഗ്രഹങ്ങളിലും രക്തം തളിച്ച് അശുദ്ധിയാക്കിയാണ് അക്രമികൾ മടങ്ങിയത്.
സംഭവത്തിൽ അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികൾക്കായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
UP के नोएडा में असामाजिक तत्वों ने मंदिर में घुसकर मूर्तियां तोड़ी. शिवलिंग के पास खून बिखरा मिला. पुलिस फोर्स मौके पर है. #Noida pic.twitter.com/8hqdDMacyd
— Sachin Gupta (@sachingupta787) March 21, 2022
Comments