റഷ്യ-യുക്രെയ്ൻ യുദ്ധം: മരിയപോളിൽ ആയുധം താഴെ വച്ചാൽ മാത്രം ജനങ്ങളുടെ സുരക്ഷിതപലായനമെന്ന് റഷ്യ; അവസാന സൈനികനും മരിച്ചുവീഴും വരെ പോരാട്ടമെന്ന് യുക്രെയ്ൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ-യുക്രെയ്ൻ യുദ്ധം: മരിയപോളിൽ ആയുധം താഴെ വച്ചാൽ മാത്രം ജനങ്ങളുടെ സുരക്ഷിതപലായനമെന്ന് റഷ്യ; അവസാന സൈനികനും മരിച്ചുവീഴും വരെ പോരാട്ടമെന്ന് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 02:50 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച തുറമുഖനഗരമായ മരിയുപോളിൽ ആയുധം താഴെവച്ചാൽ മാത്രമെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അനുവദിക്കുവെന്ന റഷ്യയുടെ അന്ത്യശാസനം യുക്രെയ്ൻ തള്ളി.

മരിയുപോളിൽ കീഴടങ്ങുന്നപ്രശ്നമില്ലെന്നും അവസാന സൈനികനും മരിച്ചുവീഴും വരെ പോരാടുമെന്നും യുക്രൈൻ മറുപടി നൽകി.

അതെ സമയം മരിയുപോളിൽ ഭക്ഷണത്തിനും മറ്റും പ്രതിസന്ധി നേരിടുകയാണ്. ഏകദേശം മൂന്നുലക്ഷം പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ഭക്ഷ്യവസ്തുക്കൾ തീർന്നു. ഇവിടെക്കുള്ള പ്രവേശനം തടഞ്ഞതിനാൽ പുറത്തു നിന്നുള്ള സഹായമെത്തിക്കാനും പ്രയാസം നേരിടുന്നുണ്ട്.റഷ്യൻ ബോംബാക്രമണത്തെ അതിജീവിച്ച് ആഴ്ചകളോളം കഴിഞ്ഞ പ്രദേശവാസികൾ കടുത്തപ്രതിസന്ധി നേരിടുന്നു.വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ആഴ്ചകളോളം ജനങ്ങൾ ദുരിതമനുഭവിച്ചു.

കീഴടങ്ങിയാൽ മാരിയുപോളിൽ നിന്ന് സുരക്ഷിത ഇടനാഴികൾ തുറക്കുമെന്നും യുക്രെനിയൻ സൈനികർക്കും വിദേശ കൂലിപ്പടയാളികൾക്കും നിരായുധരായി നഗരം വിടാൻ അവസരമൊരുക്കുമെന്നും റോഡുകളിലെ കുഴിബോംബ് നീക്കം ചെയ്താൽ ഭക്ഷണവും മരുന്നും മറ്റ് സാധനങ്ങളും അടങ്ങിയ വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും റഷ്യൻ സൈന്യം പറഞ്ഞു.

മാരിയുപോളിൽ ഭയാനകമായ മാനുഷിക ദുരന്തം സംഭവിക്കുകയാണെന്ന് തുറന്നുസമ്മതിച്ച റഷ്യൻ ജനറൽ മിസിന്റ്‌സെവ് കീഴടങ്ങിയാൽ സാധാരണക്കാരെ സുരക്ഷിതമായി പലായനം ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞു.

എന്നാൽ കീഴടങ്ങലിന്റെയും ആയുധങ്ങൾ താഴെയിടുന്നതിന്റെയും പ്രശ്‌നമില്ലെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് മറുപടി നൽകി. മോസ്‌കോയുടെ വാഗ്ദാനങ്ങൾ പൊള്ളയാണ്. റഷ്യൻ സൈന്യം പ്രദേശവാസികളിൽ ചിലരെ റഷ്യയിലേക്ക് നിർബന്ധിതമായി ഒഴിപ്പിക്കുകയാണെന്നാണ് യുക്രെയ്‌ന്റെ നിലപാട്.

റഷ്യയുടെ തന്ത്രപരമായ ലക്ഷ്യമായ മരിയുപോൾ പിടിച്ചെടുക്കുന്നതിൽ റഷ്യ വിജയിച്ചിട്ടില്ല. മാരിയുപോളിനെ റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്നു. കരയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും നഗരത്തിന് നേരെ റഷ്യ നിരന്തരമായ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കലിന് പ്രയാസം നേരിടുന്നതിനാൽ താമസക്കാർ ഷെൽട്ടറുകളിലും ബേസ്മെന്റുകളിലും കഴിയുകയാണ്.

യുദ്ധം ആരംഭിച്ചതിന് ശേഷം മരിയുപോളിൽ കുറഞ്ഞത് 2,500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ആളുകൾ അഭയം പ്രാപിച്ച ഒരു തിയേറ്ററും 400 ആളുകളുള്ള ഒരുസ്‌കൂളും ആക്രമിക്കപ്പെട്ടു. നഗരത്തിൽ മൃതദേഹം കുമിയുകയാണ്. അവ കുഴിയെടുത്ത് മൂടുന്ന ദുരന്തചിത്രമാണ് മരിയുപോളിൽ കാണുന്നത്.

Tags: UKRAIN WARMariupol
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies