അർദ്ധരാത്രിയിലെ ഓട്ടം വെറുതെയായില്ല; സൈന്യത്തിൽ ചേരണമെന്ന പ്രദീപിന്റെ മോഹം സഫലമാകും; സഹായവുമായി ജനറൽ സതീഷ് ദുവ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർദ്ധരാത്രിയിലെ ഓട്ടം വെറുതെയായില്ല; സൈന്യത്തിൽ ചേരണമെന്ന പ്രദീപിന്റെ മോഹം സഫലമാകും; സഹായവുമായി ജനറൽ സതീഷ് ദുവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈന്യത്തിൽ ചേരണമെന്ന മോഹവുമായി അർദ്ധരാത്രി ഓടി പരിശീലനം നടത്തിയ 19കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സംവിധായകൻ വിനോദ് കാപ്രി പങ്കുവെച്ച വീഡിയോ ഹിറ്റായതോടെയായിരുന്നു ഒറ്റരാത്രികൊണ്ട് പ്രദീപ് മെഹ്‌റ തരംഗമായത്. ഇന്നലെവരെ പ്രദീപിനെ ആർക്കും അറിയുമായിരുന്നില്ല. എന്നാലിന്ന് നിശ്ചയദാർഢ്യമുള്ള 19കാരനെ രാജ്യം മുഴുവനുമറിയാം..

ജീവിതത്തിലെ പ്രാരാബ്ധങ്ങൾ മൂലം പരിശീലനത്തിന് സമയം ലഭിക്കാത്തതിനാൽ അർദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങവേ സൈന്യത്തിൽ ചേരാൻ പരിശീലനം നടത്തുന്ന പ്രദീപിന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ്. അതിനിടെയാണ് റിട്ടയേർഡ് ജനറൽ സതീഷ് ദുവ 19കാരന് അഭിനന്ദനവും സഹായവുമായി എത്തിയിരിക്കുന്നത്.

പ്രദീപിന്റെ ഓട്ടം ട്വിറ്ററിൽ പങ്കുവെച്ച ജനറൽ സതീഷ് ദുവ 19കാരന്റെ പ്രകടനം അഭിനന്ദനാർഹമാണെന്ന് രേഖപ്പെടുത്തി. ആർമി റിക്രൂട്ട്‌മെന്റ് മറികടക്കാൻ പ്രദീപിനെ സഹായിക്കുമെന്നും ഇക്കാര്യം ഈസ്റ്റേൺ ആർമി കമാൻഡറും കുമൗൺ റെജിമെന്റിലെ കേണലുമായ ജനറൽ റാണ കലിത്തയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രദീപിന്റെ റിക്രൂട്ട്‌മെന്റിന് വേണ്ട നടപടികൾ ഈസ്റ്റേൺ ആർമി കമാൻഡർ കൈക്കൊള്ളുമെന്നും ജനറൽ സതീഷ് ദുവ വ്യക്തമാക്കി.

His Josh is commendable, and to help him pass the recruitment tests on his merit, I've interacted with Colonel of KUMAON Regiment, Lt Gen Rana Kalita, the Eastern Army Commander. He is doing the needful to train the boy for recruitment into his Regiment.
Jai Hind 🇮🇳 https://t.co/iasbkQvvII

— Lt Gen Satish Dua🇮🇳 (@TheSatishDua) March 21, 2022

ആർമിയിൽ ചേരണമെന്നായിരുന്നു പ്രദീപിന്റെ നാളുകളായുള്ള മോഹം. ഇതിന് വേണ്ടി രാത്രിയാണ് പ്രദീപ് സമയം കണ്ടെത്തിയിരുന്നത്. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ ദിവസേന പത്ത് കിലോമീറ്റർ ദൂരം ഓടിയാണ് പ്രദീപ് പരിശീലനം നടത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പ്രദീപിന് ആശംസകളുമായി നിരവധി പേരെത്തിയിരുന്നു. തന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വേവലാതിയില്ല, മറിച്ച് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഈ കൊച്ചുമിടുക്കന്റെ മനം നിറയെ എന്ന് പ്രശംസിച്ചവർ അഭിപ്രായപ്പെട്ടു.

Tags: ARMYmidnight run videoPradeep Mehra
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies