ചിലരെങ്കിലും എന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു, നന്ദി; കോൺഗ്രസിനെതിരെ തുറന്നടിച്ച് പദ്മ ജേതാവ് ഗുലാം നബി ആസാദ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിലരെങ്കിലും എന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു, നന്ദി; കോൺഗ്രസിനെതിരെ തുറന്നടിച്ച് പദ്മ ജേതാവ് ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 07:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര സർക്കാരും രാജ്യവും തന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാമൂഹികവും രാഷ്‌ട്രീയവുമായ മേഖലയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എപ്പോഴും ശ്രമിച്ചിരുന്നു. അതിനെല്ലാം ലഭിച്ച അംഗീകാരമാണിത് എന്നും വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ വെച്ച് രാഷ്‌ട്രപതിയിൽ നിന്നും പദ്മഭൂഷൻ ഏറ്റുവാങ്ങിയതിന് ശേഷം മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോൺഗ്രസ് നേതൃത്വത്തിനെതിരെയും അദ്ദേഹം തുറന്നടിച്ചു. ചിലർ എപ്പോഴും ആർക്കാണ് അംഗീകാരം നൽകുന്നത് എന്നും ആരാണ് അംഗീകാരം നൽകുന്നത് എന്നും നോക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ അത് വാങ്ങുന്നയാൾക്ക് അർഹതയുണ്ടോ എന്നോ അയാൾ ചെയ്ത പ്രവൃത്തികളെ പറ്റിയോ ആരും അന്വേഷിക്കുന്നില്ല. ഈ പുരസ്‌കാരം തന്റെ പ്രവർത്തനങ്ങൾക്ക് ആദരവറിയിച്ചുകൊണ്ട് തനിക്ക് രാജ്യം നൽകിയതാണ് എന്നും ആസാദ് വ്യക്തമാക്കി.

ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയും ഗുലാം നബി ആസാദുമായി പ്രതിപക്ഷ പാർട്ടികളിൽ നിന്നും പട്ടികയിൽ ഉണ്ടായിരുന്നത്. ആസാദ് അത് സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ഭട്ടാചാര്യ പുരസ്‌കാരം തിരസ്‌കരിച്ചു. പദ്മഭൂഷൺ പുരസ്‌കാരത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല, പുരസ്‌കാരം സംബന്ധിച്ച് എന്നോട് ആരും അനുമതി തേടിയിട്ടില്ലെന്നുമാണ് ഭട്ടാചാര്യ പറഞ്ഞത്.

പിന്നാലെ കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം സ്വീകരിച്ച ആസാദിനെതിരെ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞു. പാർട്ടി നേതാക്കളിൽ നിന്ന് വൻ വിമർശനങ്ങളാണ് ഗുലാം നബി ആസാദിനെതിരെ ഉയർന്നത്. അദ്ദേഹത്തെ ഒന്ന് ആശംസിക്കാൻ പോലും പാർട്ടി നേതൃത്വവും തയ്യാറായിരുന്നില്ല. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Tags: gulam nabi azadpadma award
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies