മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ പ്രശാന്ത് കിഷോറുമായി 300 കോടിയുടെ കരാർ ? സുഹൃത്ബന്ധമെന്ന് വിശദീകരിച്ച് കെസിആർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ പ്രശാന്ത് കിഷോറുമായി 300 കോടിയുടെ കരാർ ? സുഹൃത്ബന്ധമെന്ന് വിശദീകരിച്ച് കെസിആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 08:27 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: നരേന്ദ്രമോദിയെയും ബിജെപിയെയും അധികാരത്തിൽ നിന്നിറക്കാനുളള തന്ത്രങ്ങൾ മെനയാൻ രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി 300 കോടി രൂപയ്‌ക്ക് കരാറുണ്ടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഹൈദരാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപണം നിഷേധിച്ച കെസിആർ പക്ഷെ ദേശീയ രാഷ്‌ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ പ്രശാന്ത് കിഷോറുമായി സഹകരിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ചു.

7-8 വർഷങ്ങളായി പ്രശാന്ത് കിഷോർ തന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കലും പണത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. രാജ്യത്തോടുളള പ്രശാന്ത് കിഷോറിന്റെ ആത്മാർത്ഥത നിങ്ങൾക്ക് മനസിലാകില്ലെന്നും കെസിആർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ദേശീയതലത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ഞാൻ പ്രശാന്ത് കിഷോറുമായി ചർച്ചയിലാണ്. ഇതിനായി അദ്ദേഹം തന്നോടൊപ്പം പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ ഇതിലാർക്കാണ് പ്രശ്‌നമുളളതെന്നും ആരാണ് പ്രശാന്ത് കിഷോറിനെ ഒരു ബോംബായി കാണുന്നതെന്നും കെസിആർ ചോദിച്ചു.

കഴിഞ്ഞ മാസവും ഹൈദരാബാദിന് പുറത്തുളള ഫാം ഹൗസിൽ കെസിആറുമായി പ്രശാന്ത് കിഷോർ ചർച്ചകൾ നടത്തിയിരുന്നു. 2024 പൊതു തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളെ കോർത്തിണക്കി മുന്നണി നയിക്കുകയാണ് കെസിആറിന്റെ ഉദ്ദേശ്യമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്തിടെയായി ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതിലും കെസിആർ ലക്ഷ്യമിടുന്നത് ഇതാണെന്നാണ് റിപ്പോർട്ടുകൾ.

ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോർ ആയിരുന്നു. എന്നാൽ ഇതിന് ശേഷം ഈ ജോലി അവസാനിപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചിരുന്നു. തൃണമൂലിന് തുടർഭരണം നേടിക്കൊടുക്കാൻ കഴിഞ്ഞെങ്കിലും ബിജെപി മികച്ച നേട്ടമുണ്ടാക്കിയത് പ്രശാന്ത് കിഷോറിന് ക്ഷീണമുണ്ടാക്കിയിരുന്നു. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യം സ്വപ്‌നം കണ്ട് നേരത്തെയും നേതാക്കൾ പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരുന്നു. എന്നാൽ ഇത്തരം കൂട്ടുകെട്ടുകളൊക്കെ അഭിപ്രായ ഐക്യമില്ലാത്തതിനാൽ പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് കണ്ടത്.

Tags: kcrChief Ministerpolitical strategistprasanth kishoreK. Chandrashekar Raoതെലങ്കാന
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies