തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കുട്ടികൾക്ക് നേരെ പെട്രോൾ ബോംബേറ്. കാട്ടാക്കടയിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയാണ് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കുട്ടികൾ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ യുവാവ് കുട്ടികൾക്ക് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
നെയ്യാർ ഡാമിൽ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ ബൈക്കിലെത്തിയ യുവാവിനായി പോലീസ് തിരച്ചിലാരംഭിച്ചു.
Comments