മാസ്‌ക് ഇളവ്; വിശദമായ മാർഗരേഖ പുറത്തിറക്കുമെന്ന് സംസ്ഥാനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസ്‌ക് ഇളവ്; വിശദമായ മാർഗരേഖ പുറത്തിറക്കുമെന്ന് സംസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 09:25 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ കേസെടുക്കരുതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ പുറത്തിറക്കും. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയേക്കില്ല. എന്നാൽ ഗുരുതര രോഗങ്ങളുള്ളവർ ഉൾപ്പടെ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകും.

കഴിഞ്ഞ് ഏഴ് ആഴ്ചകളായി സംസ്ഥാനത്തെ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് കൂടിയാലോചനകൾ നടത്തി. എന്നാൽ കേന്ദ്ര നിർദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടർന്നത്. 2020 എപ്രിൽ 20 നാണ് സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്.

മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും മാസ്‌കും സാമൂഹിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും ആരോഗ്യ വകുപ്പ് തീരുമാനമെടുക്കുക. ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുന്നതും പിഴ ഈടാക്കുന്നതും ഒഴിവാക്കും.

അറുപത് വയസ്സിന് മുകളിലുള്ളവരും ഗുരുതര രോഗങ്ങളുള്ളവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. അടിച്ചിട്ട മുറികളിൽ ഇരിക്കുന്നവർ, ബസ്സിൽ യാത്ര ചെയ്യുന്നവർ എന്നിവർക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കാം. കാറിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവർക്കും ഒരു കുടുംബത്തിലെ ആളുകൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ഒഴിവാക്കാം. ഇത്തരം ഇളവുകൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags: COVID-19maskVACCINATION DRIVE
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies