ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊറോണ രോഗികളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,938 രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തത്. 67 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,672 ആയി.
അതേസമയം 2,531 പേർ കൂടി രോഗമുക്തി നേടി. 0.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്താകെ 4.24 കോടിയാളുകൾ ഇതുവരെ കൊറോണയിൽ നിന്നും സുഖം പ്രാപിച്ചു. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്.
നിലവിൽ കാൽലക്ഷത്തിൽ താഴെ സജീവ രോഗികൾ മാത്രമാണ് രാജ്യത്ത് ചികിത്സയിൽ കഴയുന്നത്. 22,427 നിലവിൽ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6.61 ലക്ഷം കൊറോണ പരിശോധനകളാണ് രാജ്യത്ത് നടന്നത്.
വാക്സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 182.23 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ കൊറോണ ബാധിതർ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്കും വലിയ തോതിൽ ഇളവ് വരുത്തിയിട്ടുണ്ട് കേന്ദ്ര സർക്കാർ.
Comments