സൊമാലിയയിൽ ഇസ്ലാമിക ഭീകരാക്രമണം; വനിത എം.പി കൊല്ലപ്പെട്ടു; ശക്തമായ ഏറ്റുമുട്ടൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൊമാലിയയിൽ ഇസ്ലാമിക ഭീകരാക്രമണം; വനിത എം.പി കൊല്ലപ്പെട്ടു; ശക്തമായ ഏറ്റുമുട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 01:59 pm IST
Facebook
Twitter
WhatsAppTelegram

സൊമാലിയന്‍ നഗരമായ ബെലെഡ്വെയ്‌നിലുള്ള ചാവേര്‍ ആക്രമണത്തില്‍ വനിതാ എംപി കൊല്ലപ്പെട്ടു. അമിന മുഹമ്മദ് അബ്ദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്റ്റേറ്റ് പ്രസിഡന്റിന്റെ വസതിക്ക് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. അമിനയുടെ സമീപത്ത് എത്തിയ ഭീകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അല്‍ ഷബാബ് ഭീകരരാണ് ഇതിന് പിന്നിലെന്നാണ് സൂചന.

രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളുകളായി അല്‍-ഷബാബ് ഭീകരരുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാജ്യത്ത് ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങളിലായി ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യതലസ്ഥാനമായ മൊഗദിഷുവിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള സൊമാലി മിലിട്ടറി ബേസിലുണ്ടായ ആക്രമണത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് വിദേശികളും ഒരു സൊമാലിയന്‍ പൗരനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ഭീകരര്‍ ഇവിടേക്ക് എത്തി സൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണം നടത്തിയ രണ്ട് ഭീകരരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതായി പോലീസ് വക്താവ് മേജര്‍ അബ്ദിഫത്ത ഏദന്‍ ഹസന്‍ പറഞ്ഞു.

ഭീകരര്‍ ഇവിടേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. അമിസോമിലെ സൈനികനാണ് കൊല്ലപ്പെട്ട വിദേശികളില്‍ ഒരാള്‍. മറ്റ് നാല് പേര്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ഇവിടെ എത്തിയതാണ്. അല്‍-ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് അല്‍ ഷബാബ്. 2009ല്‍ അല്‍ ഷബാബ് ഭീകരര്‍ മൊഗാദിഷും അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്തിയിട്ടുണ്ട്.

രാജ്യത്ത് തുടരെ ഉണ്ടാകുന്ന ആക്രമണങ്ങളെ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ശക്തമായി അപലപിച്ചു. കരുണയില്ലാത്ത തീവ്രവാദമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ച സൊമാലിയന്‍ നഗരമായ ബെലഡ്വെയ്‌നിലും രണ്ട് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. നിരവധി പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തവും അല്‍ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.

Tags: SOMALIAal shabaab
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies