തിരുവനന്തപുരം: സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് സംസ്ഥാനത്ത് വൻ വർധനവാണ് സ്വർണനിരക്കിൽ രേഖപ്പെടുത്തിയത്. ഇന്നലെ സ്വർണം ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമായിരുന്നു വില. എന്നാലിന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതോടെ ഒരു പവന് 38,360 രൂപയായി ഉയർന്നു. ഗ്രാമിന് 4,795 രൂപയാണ് ഇപ്പോഴത്തെ വില. അതേസമയം 10 ഗ്രാമിന് 47,950 രൂപയും 100 ഗ്രാമിന് 4,79,500 രൂപയും വില വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരുമാസം മുമ്പാണ് സ്വർണവില വീണ്ടും വലിയ രീതിയിൽ ഉയരാൻ ആരംഭിച്ചത്. യുക്രെയ്നിൽ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്. ഓഹരി വിപണികളിൽ വന്ന വ്യത്യാസമാണ് സ്വർണവിലയെയും ബാധിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments