ബെയ്ജിംഗ് : യാത്രികരുമായി പോകുന്നതിനിടെ തകർന്ന ചൈനീസ് വിമാനത്തിന്റെ മറ്റൊരു ബ്ലാക് ബോക്സ് കൂടി കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് രണ്ടാമത്തെ ബ്ലാക് ബോക്സ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചൈന ഈസ്റ്റേൺ എയർലൈൻ വിമാനം തകർന്നു വീണത്.
കഴിഞ്ഞ ദിവസം വിമാനത്തിന്റെ ആദ്യത്തെ ബ്ലാക് ബോക്സ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചുവരുന്നതിനിടെയാണ് രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തെ ബ്ലാക് ബോക്സിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് നിഗനം. രണ്ടാമത്തെ ബ്ലാക് ബോക്സ് കൂടി ലഭിച്ച സാഹചര്യത്തിൽ അപകടത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. ആദ്യ ബ്ലാക് ബോക്സിൽ നിന്നും വിമാനം അമിത വേഗതയിൽ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചൈന ഈസ്റ്റേൺ എയർലൈനിന്റെ ബോയിംഗ് 737-800 വിമാനമാണ് തകർന്ന് വീണത്. കുൻമിംഗിൽ നിന്നും ഗുംഗ്ഷോവിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 132 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മുഴുവൻ പേരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കടുത്ത തണുപ്പും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments