കശ്മീർ: പാകിസ്താനുമായി ബിജെപി സർക്കാർ ചർച്ച നടത്തണമെന്ന ആവശ്യവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീർ കഴിഞ്ഞ 70 വർഷമായി പ്രശ്നങ്ങൾ പരിഹരിക്കാൻ കാത്തിരിക്കുകയാണെന്നും, അതുകൊണ്ട് വിഷയത്തിൽ പാകിസ്താനുമായി ചർച്ച നടത്താൻ ബിജെപി സർക്കാർ മുൻകയ്യെടുക്കണമെന്നുമാണ് മുഫ്തിയുടെ ആവശ്യം.
‘ കശ്മീർ വിഷയം പരിഹരിക്കപ്പെടാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ല. ഇതിന് പാകിസ്താനുമായി ചർച്ച നടത്താൻ ബിജെപി സർക്കാർ തയ്യാറാകണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് പറയുമ്പോൾ അസ്വസ്ഥതപ്പെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും’ മെഹബൂബ മുഫ്തി പറയുന്നു.
‘ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കശ്മീർ താഴ്വരയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന വാദം ശരിയല്ല. ഈ അവകാശം പുനസ്ഥാപിക്കാൻ പിഡിപിക്ക് ജനങ്ങൾ വോട്ട് ചെയ്യണം. നമ്മളാണ് പക്വത കാണിക്കേണ്ടത്. അവരുടെ തന്ത്രങ്ങളെ വോട്ടിലൂടെ പരാജയപ്പെടുത്തണം. ജനങ്ങളെ ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തിലാണ് കശ്മീർ ഫയൽസ് ചിത്രം പുറത്തിറക്കിയിരിക്കുന്നതെന്നും’ മെഹബൂബ മുഫ്തി ആരോപിച്ചു.
Comments