ന്യൂഡൽഹി : പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുക. മൻകി ബാത്തിന്റെ 87ാം അദ്ധ്യായം ആണ് ഇന്ന്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മൻകി ബാത്ത് ആണ് ഇന്ന് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി ജനങ്ങൾക്ക് നന്ദി അറിയിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ മൻകി ബാത്ത് കേൾക്കും. അദ്ദേഹത്തിനൊപ്പം യമുനാ വിഹാർ മണ്ഡലിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും മൻകി ബാത്തിന്റെ ശ്രോതാക്കളാകും.
ആൾ ഇന്ത്യ റേഡിയോയിലും, ദൂരദർശനിലും മൻകി ബാത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. ആൾ ഇന്ത്യ റേഡിയോയുടെ ന്യൂസ് വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, വാർത്താ വിതരണ മന്ത്രാലയത്തിന്റെയും യൂട്യൂബ് ചാനലിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.
Comments