കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ഒൻപതര മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്.ശ്രീജിത്ത് അറിയിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ദിലീപ് ആലുവ പോലീസ് ക്ലബ്ബിൽ നിന്നും മടങ്ങി.
രാവിലെ പത്തരയോടെ ദിലീപിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനോടൊപ്പം ഇരുത്തിയാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. അതേസമയം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. കൂടുതൽ പേർക്കൊപ്പം ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചത്. ദിവസം പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ബാവചന്ത്രകുമാർ വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തുന്നതിനായി കോടതി അനുവദിച്ചിട്ടുള്ള സമയം ഏപ്രിൽ 15ന് അവസാനിക്കും. ഇതിനുള്ളിൽ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
Comments