കണ്ണൂർ: അമ്മാവൻമാർ കണ്ണുരുട്ടി മരുക്കളെ പേടിപ്പിച്ച് നിർത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞിട്ട് നാളുകളേറയായി. ഇപ്പോൾ മാമനും മരുമക്കളും ചങ്ക് ബ്രോസാണ്. കുട്ടികൾക്ക് ഇപ്പോൾ ഏറ്റവും നല്ല കൂട്ടുകാരനാണ് മാമൻമാർ. അത് കൊണ്ട് തന്നെ മാമൻമാരും മക്കളും കൂടിയുള്ള വീഡിയോകളും ഫോട്ടോകളും വളരെ പെട്ടെന്നാണ് വൈറലാവാറ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
കണ്ണൂർ സ്വദേശിയായ അമൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. തന്റെ സഹോദരീപുത്രിയായ ഐഷാനിയുടെ വീഡിയോ ആണ് അമൽ പങ്കുവെച്ചത് 4 വയസുകാരിയായ ഐഷാനി ഓൺലൈൻ ക്ലാസിൽ പഠിച്ച കാര്യങ്ങൾ മാമന് പറഞ്ഞു കേൾപ്പിക്കുന്നതാണ് വീഡിയോ. മൃഗങ്ങളുടെ ചിത്രങ്ങളടങ്ങിയ ബുക്ക് തുറന്ന് ഓരോ മൃഗങ്ങളേയും മാമന് പരിചയപ്പെടുത്തുകയാണ് കുഞ്ഞു ഐഷാനി.
മാമാ ഇതെന്താന്ന് പറഞ്ഞാട്ടെ ഇത് മൊയ്ല, ഒരു ഓൺലൈൻ ക്ലാസ്സ് അപാരത; വൈറലായി മാമനും മോളും
മാമാ ഇതെന്താന്ന് പറഞ്ഞാട്ടെ ഇത് മൊയ്ല, ഒരു ഓൺലൈൻ ക്ലാസ്സ് അപാരത; വൈറലായി മാമനും മോളും
Posted by Janam TV on Tuesday, March 29, 2022
മുതലയുടെ ചിത്രം കാണിച്ച് മാമാ ഇതാരാന്ന് പറഞ്ഞാട്ടെ ഇത് മൊയ്‌ലയാണെന്ന് പറയുന്ന ഐഷാനി പ്രേക്ഷകരുടെ മനം കവരുന്നു. കൊരങ്ങന്റെ വാലാ മാമാ ഇത് എന്ന് പറയുന്ന കുരുന്ന് കുരങ്ങന്റെ വാലിന്റെ ബാക്കി ഭാഗം അടുത്ത പേജിൽ തിരയുന്നത് ആളുകളിൽ ചിരി ഉണർത്തും. നേരത്തേയും കുഞ്ഞു ഐഷാനിയുടെ കുസൃതികൾ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഐഷാനിയുടെ കുറുമ്പുകൾക്ക് കൈയ്യടിക്കുന്നത്.














