സഭയിൽ 'ഗോ ഇമ്രാൻ ഗോ' മുദ്രാവാക്യങ്ങൾ; അവസാന നമ്പരുമായി ഇമ്രാൻ; അവിശ്വാസം ചർച്ച ചെയ്യാതെ ഞായറാഴ്ച വരെ പാർലമെന്റ് പിരിച്ചുവിട്ടു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഭയിൽ ‘ഗോ ഇമ്രാൻ ഗോ’ മുദ്രാവാക്യങ്ങൾ; അവസാന നമ്പരുമായി ഇമ്രാൻ; അവിശ്വാസം ചർച്ച ചെയ്യാതെ ഞായറാഴ്ച വരെ പാർലമെന്റ് പിരിച്ചുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 08:25 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ പിരിഞ്ഞ് പാർലമെന്റ്. നിർണായക ദേശീയ അസംബ്ലി സമ്മേളനം തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് സഭ പിരിഞ്ഞതായി പ്രഖ്യാപനമുണ്ടായത്. ദേശീയ അസംബ്ലി മൂന്നാം തിയതി വരെയാണ് പിരിഞ്ഞത്.

സഭ സമ്മേളിച്ച ഉടൻ തന്നെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും സഭ താൽക്കാലികമായി പിരിയുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ കാസിം സൂരി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷം ബഹളം വെച്ചുവെന്നും അതിനാലാണ് പിരിയുന്നതെന്നുമായിരുന്നു സഭ നിർത്തിവെക്കാൻ കാരണമായി ഡെപ്യൂട്ടി സ്പീക്കർ അവകാശപ്പെട്ടത്. പ്രതിപക്ഷത്തിന് കാര്യഗൗരവമില്ലെന്നും ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. വരുന്ന ഞായറാഴ്ച 11.30നാണ് സഭ വീണ്ടും ചേരുക.

പ്രധാനമന്ത്രിക്കെതിരായ പ്രമേയം മാർച്ച് 28നായിരുന്നു പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് അവതരിപ്പിച്ചത്. അന്നേ ദിവസം തന്നെ പ്രമേയം ചർച്ച ചെയ്യാൻ അംഗീകരിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്നാണ് സഭയിൽ പ്രമേയം ചർച്ച ചെയ്യാനാരംഭിച്ചത്. എന്നാൽ പ്രതിപക്ഷം ബഹളമുണ്ടാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സഭ നിർത്തുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് ബാബർ അവാൻ ആണ് സഭ നിർത്തിവെക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. എന്നാൽ വോട്ടെടുപ്പ് നടന്നതോടെ ഈ പ്രമേയം തള്ളി. ഇതോടെ ചോദ്യോത്തര വേള ആരംഭിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. ഗോ ഇമ്രാൻ ഗോ എന്ന മുദ്രാവാക്യങ്ങൾ സഭയിൽ മുഴങ്ങുകയും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി സ്പീക്കർ സഭ നിർത്തിവെച്ചത്. ഇന്നത്തെ അജണ്ടയിൽ നാലാമതായിരുന്നു അവിശ്വാസ പ്രമേയ ചർച്ച.

“GO IMRAN GO”

कुछ ऐसा नज़ारा रहा पाकिस्तान की नेशनल एसेंबली के इजलास में https://t.co/rnyzk0Ud6L pic.twitter.com/WU9Pcd1hUA

— Umashankar Singh उमाशंकर सिंह (@umashankarsingh) March 31, 2022

നിലവിൽ സഖ്യകക്ഷികൾ കൂടി പിന്മാറിയതോടെയാണ് പാക് സർക്കാർ രാഷ്‌ട്രീയ പ്രതിസന്ധിയിലായത്. ഇതോടെ കേവല ഭൂരിപക്ഷവും നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നാലുടൻ ഇമ്രാൻ ഖാന് പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്നത് ഉറപ്പാണ്. ഇതോടെ വീണ്ടും കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത പാക് പ്രാധാനമന്ത്രിയാകും ഇമ്രാൻ ഖാൻ.

Tags: Imran KhanNo confidence motionPakistan PMNational Assembly
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies