പോപ്പുലർ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം: ലക്ഷ്യം നിഷ്‌കളങ്കമല്ല: ഉദ്ഘാടകന്റെ പ്രസംഗത്തിൽ ദുസ്സൂചന: അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടി.ജനംഇംപാക്ട്‌
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോപ്പുലർ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം: ലക്ഷ്യം നിഷ്‌കളങ്കമല്ല: ഉദ്ഘാടകന്റെ പ്രസംഗത്തിൽ ദുസ്സൂചന: അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടി.ജനംഇംപാക്ട്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 10:28 am IST
Facebook
Twitter
WhatsAppTelegram

 

ആലുവ: പോപ്പുലർ ഫ്രണ്ട്‌വേദിയിൽ പ്രവർത്തകർക്ക് അഗ്നിരക്ഷാ സേന ജീവനക്കാർ പരിശീലനം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പൻഷനോ സ്ഥലം മാറ്റത്തിനോ സാധ്യത. സേനയുടെ ഭാഗത്ത് ഗുരുതര വീഴ്ചസംഭവിച്ചുവെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് സാധ്യത.

ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേനാമേധാവി ബി സന്ധ്യ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാഫയർ ഓഫിസർ, പരിശീലനം നൽകിയ ആലുവ ഓഫിസിലെ ജീവനക്കാരായ ബി.അനീഷ്, വൈ.എ രാഹുൽദാസ്, എം.സജാദ് എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശചെയ്തത്.

ജില്ലാഫയർ ഓഫിസർ അനുമതി നിഷേധിച്ച പരിശീലനത്തിന് റീജനൻ ഫയർഓഫിസർ അനുമതി നൽകുകയായിരുന്നു. അതെ സമയം പരിശീലനത്തിന് ഫയർഫോഴ്‌സിന്റെ വാഹനമോ ഉപകരണമോ ഉപയോഗിക്കരുതെന്ന റീജനൽ ഫയർ ഓഫിസറുടെ നിർദ്ദേശം ജില്ലാഓഫിസ് പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് ആർഎഫ്ഓയും ജില്ലാഫയർ ഓഫിസറും മൂന്ന് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് നടപടിക്ക് ശുപാർശ നൽകിയത്.

അതെ സമയം പരിശീലനത്തിന് അനുമതി നിഷേധിച്ച ജില്ലാഫയർ ഓഫിസറെ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ വിരട്ടിയതായും മേലധികാരിയിൽ നിന്ന് അനുമതി വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായും അറിയുന്നു.

ആലുവ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ പോപ്പുലർ ഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പരിശീലനം നൽകിയത്. ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദിന്റെ പ്രസംഗത്തിലാണ് ദുസ്സൂചനയുള്ളത്.
കൊറോണക്കാലത്ത് സേവനസന്നദ്ധരായ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ ഓഖി, സുനാമി പ്രകൃതി ദുരന്തമുണ്ടായപ്പോഴും രംഗത്തുണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നെന്നപോലെ ‘രാജ്യം നേരിടുന്ന മറ്റുവെല്ലുവിളികളിൽ നിന്നും നാടിനെ രക്ഷിക്കാൻ’ റെസ്‌ക്യൂ ആൻഡ് റിലീഫ് പ്രവർത്തകർ തയ്യാറാവണമെന്ന സി.പി.മുഹമ്മദിന്റെ പരാമർശം അനവസരത്തിലുള്ളതും ദുസ്സൂചന നൽകുന്നതുമാണെന്ന വിമർശനമാണ് ഉയരുന്നത്. പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും രക്ഷാപ്രവർത്തനം നടത്താൻ നേടുന്ന പരിശീലനം മറ്റ് എന്ത് വെല്ലുവിളികൾ നേരിടാനാണ് ഉപയോഗിക്കേണ്ടതെന്ന ചോദ്യമുയരുന്നു.

നബി നിന്ദയുടെ പേരിൽ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ പ്രഫ.പി.ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടാതെ വൈക്കം സ്വദേശിനി അഖില(ഹാദിയ)യുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹൈക്കോടതി മാർച്ചിൽ ഹൈക്കോടതി ജഡ്ജിമാരെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. പൊലീസ് വാഹനത്തിന്റെ മുകളിൽ കയറി നിന്ന് ജഡ്ജിമാരുടെ വീട്ടിൽ കയറിവരുമെന്നതുൾപ്പെടെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവം പോപ്പുലർ ഫ്രണ്ടിനെ പ്രതിക്കൂട്ടിലാക്കി.

മംഗലാപുരം,ഡൽഹി കലാപം ഉൾപ്പെടെ രാജ്യത്ത് സമീപകാലത്ത് നടന്ന ഒട്ടേറെ രാജ്യവിരുദ്ധപ്രവർത്തനത്തിൽ പോപ്പുലർഫ്രണ്ടിന്റെ സഹായം പ്രത്യക്ഷമായോ പരോക്ഷമായോ ലഭിച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയരുന്നു. ഡൽഹി കലാപത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

റെയ്ഡിനെത്തിയതറിഞ്ഞ് പ്രവർത്തകർ നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ തീവ്രവാദ സ്വഭാവമുള്ളതാണെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരിന് വ്യക്തമായിരിക്കെ ആഭ്യന്തരവകുപ്പിന് കീഴിലുള്ള അഗ്നിരക്ഷാ സേന  നടപടി ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്. കൂടാതെ ഇവരിൽ നിന്ന് ജീവനക്കാർ ഉപഹാരവും സ്വീകരിച്ചു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സേനാമേധാവി ശുപാർശ ചെയ്തത്.

Tags: PFIDGPB. SANDHYA
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

Latest News

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies