കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരെ കമ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്റ്റ്ററുകൾ. കോഴിക്കോട് താമരശ്ശേരി മട്ടിക്കുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കെ റെയിലിനെതിരെ ജനങ്ങൾ സമരം ചെയ്യണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
മട്ടക്കുന്നിലെ കടകളിലും ബസ് സ്റ്റോപ്പിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോദി-പിണറായി സർക്കാരുകളുടെ ജനവിരുദ്ധ പദ്ധതിയാണ് കെ റെയിൽ എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നു.
സായുധ സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കണമെന്നും എഴുതിയിട്ടുണ്ട്. എല്ലാ പോസ്റ്ററിനും താഴെ ‘സിപിഐ മാവോയിസ്റ്റ്’ എന്നും കുറിച്ചിട്ടുണ്ട്.
Comments