തങ്ങളുടെ ആരാധകർക്ക് പ്രാധാന്യം നൽകുന്നവരാണ് സിനിമാ-സീരിയൽ താരങ്ങൾ. ആരാധകരുടെ ആവശ്യപ്രകാരം അവരെ സന്ദർശിക്കാൻ എത്തുന്ന താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ആശുപത്രി കിടക്കയിൽ വെച്ച് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞ കുഞ്ഞാരാധികയെ കാണാനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇക്കയാണ് .. ❤മമ്മൂക്ക .. ✊❤
Posted by Variety Media on Saturday, April 2, 2022
‘മമ്മൂട്ടി അങ്കിളെ..നാളെ എന്റെ ബെർത്ത്‌ഡേ ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ’ എന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കുഞ്ഞാരാധികയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കുട്ടി ചികിത്സയിലുള്ള ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. തുടർന്ന് ഡോക്ടർമാർ കാര്യം അവതരിപ്പിച്ചപ്പോൾ,തന്നെ മമ്മൂട്ടി കുട്ടിയെ കാണാൻ എത്തുകയായിരുന്നു.
മമ്മൂട്ടി കുട്ടിയെ കാണാൻ എത്തുകയും പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. മമ്മൂട്ടിയ്‌ക്കൊപ്പ് നിർമ്മാതാവ് ആന്റോ ജോസഫും, പേഴ്‌സണൽ അസിസ്റ്റന്റ് ജോർജും ഉണ്ടായിരുന്നു. ഓർമ്മ നഷ്ടപ്പെടുന്ന അപൂർവ രോഗം ബാധിച്ച കുട്ടി ആസ്റ്റർ മെഡിസിറ്റിയിലാണ് ചികിത്സയിൽ കഴിയുന്നത്.















