ന്യൂഡൽഹി: ഇന്ത്യയുടെ നേപ്പാൾ അംബാസഡർ വിനയ് മോഹൻ ഖ്വാത്രയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ഹർഷ വർദ്ധൻ ശൃംഗ്ല ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1988 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഖ്വാത്ര.
വാഷിംഗ്ടൺ ഡിസി, ബീജിങ് തുടങ്ങിയിടങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഏപ്രിൽ 30 നാണ് ഹർഷവർദ്ധൻ ശൃംഗ്ല വിരമിക്കുന്നത്. വിദേശകാര്യ സെക്രട്ടറിയെന്ന നിലയിൽ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഖ്വാത്രയുടെ ചുമതല നിയമന കാര്യങ്ങൾക്കായുളള ക്യാബിനറ്റ് സമിതി അംഗീകരിച്ചു.
2020 ലാണ് നേപ്പാൾ അംബാസഡറായി ഖ്വാത്ര ചുമതലയേൽക്കുന്നത്. അതിന് മുൻപ് 2017 ഓഗസ്റ്റ് മുതൽ ഫ്രാൻസിലെ ഇന്ത്യയുടെ നയതന്ത്ര ചുമതല വഹിച്ചിരുന്നു.
Comments