ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യുപി സർക്കാർ; ഭീകരാക്രമണമെന്ന് വിലയിരുത്തൽ; പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യുപി സർക്കാർ; ഭീകരാക്രമണമെന്ന് വിലയിരുത്തൽ; പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 06:46 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉത്തർപ്രദേശ് സർക്കാർ. ഞായറാഴ്ച രാത്രിയായിരുന്നു ഗോരഖ്നാഥ് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കെമിക്കൽ എഞ്ചിനീയറായ അഹമ്മദ് മുർത്താസ അബ്ബാസി എന്നയാൾ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് സായുധ ജവാൻമാർക്ക് പരിക്കേറ്റിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദൃശ്യങ്ങളിൽ പ്രതി സുരക്ഷാ ഉദ്യോഗസ്ഥരെ വാളുമായി പിന്തുടരുന്നത് കാണാം. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സംഭവിച്ചത് ഭീകരാക്രമണമായി വിലയിരുത്താമെന്നാണ് യുപി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ അക്രമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയെന്നും ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജവാന്മാർക്കും യോഗി സർക്കാർ അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കാനും സർക്കാർ ഉത്തരവിട്ടു. ആക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച ഗോരഖ്‌നാഥിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. യുപിയിലെ ഗോരഖ്പൂരിലാണ് ഗോരഖ്നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഗോരഖ്പൂരിലെ സിവിൽ ലൈൻസ് ഏരിയയിലെ താമസക്കാരനാണ് ആക്രമണത്തിൽ പിടിയിലായ അഹമ്മദ് മുർത്താസ അബ്ബാസി. ഇയാൾ ഐഐടി മുംബൈയിൽ നിന്ന് 2015ൽ കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതാണ്. ഇതിന് ശേഷം രണ്ട് പ്രമുഖ കമ്പനികളിൽ ജോലി ചെയ്തു. അബ്ബാസിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മാനസിക പ്രശ്‌നത്തിന് ഇയാൾ ചികിത്സയിലായിരുന്നുവെന്നും അബ്ബാസിയുടെ കുടുംബം പറയുന്നു. ആക്രമണത്തിന് പിന്നാലെ പിടിയിലായ അബ്ബാസിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഗോരഖ്പൂർ കോടതി.

 

 

Tags: Yogi AdityanathTerror Attackup govtGorakhnath Temple
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies