ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,086 കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനവ് പ്രതിദിന രോഗികളിൽ രേഖപ്പെടുത്തി.
അതേസമയം സജീവ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 12,000ത്തിൽ താഴെയെത്തിയിട്ടുണ്ട്. 1,198 പേർ ഇന്നലെ രോഗമുക്തരായിരുന്നു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,871 ആയി. ആകെ 4.24 കോടിയാളുകളാണ് ഇതുവരെ രോഗമുക്തി നേടിയത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.22 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 5,21,487 ആയി.
ആകെ 4.81 ലക്ഷം പരിശോധനകളാണ് ഇന്നലെ നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊറോണ പരിശോധനകള്‍ 79.20 കോടിയായി ഉയർന്നു. ഇതിനോടകം 185.04 കോടി വാക്സിൻ ഡോസുകളും ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments