ഗാന്ധി കുടുംബങ്ങളിലെ മരണങ്ങൾ ?സേതുരാമയ്യരുടെ പുതിയ അന്വേഷണ യാത്ര തുടങ്ങുന്നു;സിബിഐ 5 ടീസർ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാന്ധി കുടുംബങ്ങളിലെ മരണങ്ങൾ ?സേതുരാമയ്യരുടെ പുതിയ അന്വേഷണ യാത്ര തുടങ്ങുന്നു;സിബിഐ 5 ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 08:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഏറെ കാലമായി മലയാളികൾ കാത്തിരുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിൻ ടീസർ പുറത്തുവിട്ടു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ഒരു പോലീസ് സ്‌റ്റേഷനിലെ രംഗങ്ങളിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. മമ്മൂട്ടിയുടെ ശബ്ദമാണ് പശ്ചാത്തലത്തിൽ.

ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും സഞ്ജയ് ഗാന്ധിയുടേയും മരണത്തെ പറ്റി പറഞ്ഞ് മുന്നോട്ട് നീങ്ങുന്ന ടീസർ  നമുക്കറിയുന്നതിലും അപ്പുറമുണ്ടോ ആ മരണങ്ങളിൽ? പൊതുവായ എന്തെങ്കിലും ഘടകങ്ങൾ പൊതുവായ ഏതെങ്കിലും ശത്രു? തുടങ്ങിയ ചോദ്യങ്ങൾ എറിഞ്ഞാണ് ടീസർ മുന്നോട്ട് നീങ്ങുന്നത്.

1;29 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ കഥയുടെ ഒരു ചെറിയ സൂചന പോലും ഇല്ല എന്നത് പ്രേക്ഷകർക്കുള്ളിൽ സേതുരാമനും കൂട്ടരും  ഉദ്വേഗജനകമായ കേസ് അന്വേണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്നു.ടീസറിന്റെ അവസാന സീനുകളിൽ രഹസ്യം ഒളിപ്പിച്ച ചിരിയുമായി മമ്മൂട്ടി ഇരിക്കുമ്പോൾ  സസ്‌പെൻസ് നിറഞ്ഞ ഒരു ചിത്രമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് കണക്കുകൂട്ടാം. സുദേവ് നായർ, സായികുമാർ,ആശാ ശരത്ത്, മുകേഷ്,പിഷാരടി, ദിലീഷ് പോത്തൻ എന്നിവരേയെല്ലാം ടീസറിൽ കാണം. ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകൾ.

എൻഎസ് സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സിബിഐയുടെ ഐക്കണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിങ് ശീകർ പ്രസാദ്.

ആശാ ശരത്താണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നീണ്ട ഇളവേളയ്‌ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുകേഷ്, രൺജി പണിക്കർ, സായ് കുമാർ എന്നിവർക്കൊപ്പം വലിയ താരനിരയാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.

Tags: MAMMOOTTYcbi 5CBI 5 The Brain
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies