ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ ശക്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,033 പ്രതിദിന രോഗികളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 11,639 ആയി.
അതേസമയം 1,222 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ 4.24 കോടിയാളുകൾ കൊറോണയിൽ നിന്നും രോഗമുക്തി നേടി. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.21 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,82,039 പേരിൽ കൊറോണ പരിശോധന നടത്തിയിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊറോണ ടെസ്റ്റുകളുടെ എണ്ണം 79.25 കോടിയായി. കൂടാതെ 185.20 കോടി വാക്സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
Comments