അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പാകിസ്താന്‍ വിട്ട് നിങ്ങള്‍ ഇന്ത്യയിലേക്ക് പോകൂ; എന്തായാലും അവിടെ ഉള്ളവരാരും നിങ്ങളെ പോലെയല്ല; ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മറിയം നവാസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അത്രയ്‌ക്ക് ഇഷ്ടമാണെങ്കില്‍ പാകിസ്താന്‍ വിട്ട് നിങ്ങള്‍ ഇന്ത്യയിലേക്ക് പോകൂ; എന്തായാലും അവിടെ ഉള്ളവരാരും നിങ്ങളെ പോലെയല്ല; ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മറിയം നവാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 07:37 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്ന് അവിശ്വാസപ്രമേയം നേരിടാനിരിക്കെ ഇന്ത്യയെ പുകഴ്‌ത്തി സംസാരിച്ച ഇമ്രാന്‍ ഖാന് മറുപടിയുമായി പിഎംഎല്‍-എന്‍ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ഇന്ത്യയെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കില്‍ പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പൊയ്‌ക്കോളാനാണ് മറിയം നവാസ് ഇമ്രാന്‍ ഖാനോട് പറയുന്നത്. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇന്ത്യയെ ഇമ്രാന്‍ പ്രശംസിച്ചത്. ഇന്ത്യക്കാര്‍ വളരെ ആത്മാഭിമാനം ഉള്ളവരാണ്. അവര്‍ക്ക് മേല്‍ ആര്‍ക്കും ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ല. ഇന്ത്യയുടെ വിദേശനയത്തെ നിയന്ത്രിക്കാന്‍ ഒരു വലിയ ശക്തിക്കും കഴിയില്ല. മറ്റാരെക്കാളും നന്നായി തനിക്ക് ഇന്ത്യയെ അറിയാമെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

‘ അധികാരം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് ചിലര്‍. മറ്റാരുമല്ല പാര്‍ട്ടി തന്നെയാണ് അയാളെ പുറത്താക്കിയതെന്ന് ആരെങ്കിലും അയാളോട് ഒന്ന് പറയണം. നിങ്ങള്‍ക്ക് ഇന്ത്യയെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കില്‍, ഇവിടുത്തെ ജീവിതം ഉപേക്ഷിച്ച് അവിടേക്ക് മാറിക്കോളു. ഇന്ത്യയെ ഇത്രയധികം പുകഴ്‌ത്തുന്ന ആള്‍ ഇത് കൂടി അറിഞ്ഞിരിക്കണം. ഇന്ത്യയില്‍ പല പ്രധാനമന്ത്രിമാര്‍ക്കെതിരായി 27 അവിശ്വാസ പ്രമേയങ്ങള്‍ വന്നിട്ടുണ്ട് പക്ഷേ ഒരാള്‍ പോലും ഭരണഘടന, ജനാധിപത്യം, ധാര്‍മ്മികത ഇതൊന്നും വിട്ട് കളിച്ചിട്ടില്ല. വെറും ഒരു വോട്ടിനാണ് വാജ്‌പേയി അവിശ്വാസത്തില്‍ പരാജയപ്പെട്ട് വീട്ടിലേക്ക് പോയത്. അദ്ദേഹം നിങ്ങളെ പോലെ രാജ്യത്തേയും ഭരണഘടനയേയും നോക്കുകുത്തികളാക്കി നിര്‍ത്തുകയല്ല ചെയ്തതെന്നും’ മറിയം നവാസ് പറഞ്ഞു.

പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ഭരണാഘടനാവിരുദ്ധമാണെന്ന് പാകിസ്താന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളി. പാര്‍ലമെന്റ് പുനസ്ഥാപിച്ച കോടതി ശനിയാഴ്ച രാവിലെ 9 മണിക്ക് വിളിച്ച് ചേര്‍ക്കണമെന്നും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ട് പോകാനും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Pakistanmariyam nawaz
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies