ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അക്കൗണ്ട് തിരിച്ചെടുക്കുകയും ഹാക്കർ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തു.
യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. നൂറിൽ പരം ട്വീറ്റുകൾ തുടർന്ന് പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഡിസ്പ്ലേ പിക്ച്ചർ മാറ്റിയാണ് ഹാക്കർ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നത്.
ഇതാദ്യമായല്ല രാജ്യത്ത് മന്ത്രമാരുടെയും സ്വാധീനമുള്ള വ്യക്തികളുടെയും ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്സണൽ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ക്രിപ്റ്റോകറൻസി സംബന്ധിച്ച പോസ്റ്റുകളാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. സമാനമായി ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Comments