ആലപ്പുഴ: ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു. ആലപ്പുഴ രൂപതയുടെ മുൻ അദ്ധ്യക്ഷനായിരുന്നു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 77-ാം വയസിലാണ് അന്ത്യം. ഇന്നലെ രാത്രി 8.15ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്കാരം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഏപ്രിൽ 12ന് രാവിലെ 10.30ന് നടക്കും.
ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായിരുന്നു ഡോ. സ്റ്റീഫൻ അത്തിപ്പൊഴി. 1944 മേയ് 18നായിരുന്നു സ്റ്റീഫൻ അത്തിപ്പൊഴിയുടെ ജനനം. ചേന്നവേലി പെരുന്നേർമംഗലം ഇടവകയിൽ അത്തിപ്പൊഴിയിൽ ഔസേപ്പും ബ്രിജിറ്റയുമണ് മാതാപിതാക്കൾ.
1969ൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 1971ൽ ഓമനപ്പുഴ പള്ളിയിൽ വികാരിയായി. വർഷങ്ങൾ നീണ്ട സേവനം ഔദ്യോഗികമായി അവസാനിപ്പിച്ച ബിഷപ്പ് ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം ചേർത്തല മായിത്തറയിലെ എസ്എച്ച് മൈനർ സെമിനാരിയിലായിരുന്നു വിശ്രമം ജീവിതം നയിച്ചിരുന്നത്.
Comments