ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര:ഭാരതം കേവലമൊരു ഭൂമിയല്ല അതൊരു ഊർജ്ജകേന്ദ്രമാണെന്നും ആർഷസംസ്‌കൃതി സ്വാതന്ത്ര്യപ്രസ്ഥാനത്തിന് പ്രേരണയായെന്നും ഗവർണർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര:ഭാരതം കേവലമൊരു ഭൂമിയല്ല അതൊരു ഊർജ്ജകേന്ദ്രമാണെന്നും ആർഷസംസ്‌കൃതി സ്വാതന്ത്ര്യപ്രസ്ഥാനത്തിന് പ്രേരണയായെന്നും ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 11:50 am IST
Facebook
Twitter
WhatsAppTelegram

 

കോഴിക്കോട്: രാജ്യത്തിനായി ജീവൻത്യജിക്കാൻ പതിനായിരങ്ങൾക്ക് പ്രേരണയായത് ആർഷഭാരത സംസ്‌കാരമായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സ്മരണ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്നവരും അല്ലാത്തവരുമായി നിരവധിപേർ സ്വാതന്ത്ര്യത്തിനായി ജീവൻബലിയർപ്പിച്ചപ്പോൾ അതിനുള്ള പ്രേരണഎന്തായിരിക്കുമെന്ന ചിന്ത തന്നെ അത്ഭുതപ്പെടുത്തിയതായും എന്നാൽ ജനനിയും ജൻമഭൂമിയും സ്വർഗത്തേക്കാൾ മഹത്തരമെന്ന് ഉദ്‌ഘോഷിക്കുന്ന ആർഷഭാരത സംസ്‌കാരമാണ് അതിന്റെ പ്രേരണയെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതം കേവലമൊരു ഭൂമിയല്ല അതൊരു ഊർജ്ജകേന്ദ്രമാണെന്നും സാംസ്‌കാരികമൂല്യങ്ങളെ നവീകരിക്കുകയെന്ന അർത്ഥംകൂടി സ്വാതന്ത്ര്യത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേളപ്പജിയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും സ്മരണകൾ ജ്വലിച്ച കോഴിക്കോടിന്റെ മണ്ണിൽ മുതലക്കുളത്ത് മഴയെ കൂസാതെ ആയിരങ്ങളാണ് എത്തിയത്. ദേശഭക്തിഗാനത്തോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്.

1930 ഏപ്രിൽ 13ന് ആയിരുന്നു കോഴിക്കോട് നിന്ന് പയ്യന്നൂർ ഉളിയത്തുകടവ് കടപ്പുറത്തേക്ക് ഉപ്പുസത്യഗ്രഹയാത്ര നടത്തിയത്. ആ യാത്രയുടെ സ്മരണയിൽ കെ.കേളപ്പന്റെ അർധകായ പ്രതിമയും വഹിച്ച് കേരളത്തെ വീണ്ടെടുക്കാൻ കേളപ്പജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര.

കേളപ്പജിക്കൊപ്പം ഉപ്പുസത്യഗ്രഹയാത്രയിൽ പങ്കെടുത്ത 32സമരഭടൻമാരെ അനുസ്മരിച്ച് സമൂഹത്തിന്റെ വിവിധമേഖലകളിലെ 32 പ്രതിഭകളുടെ സാന്നിധ്യം സ്മൃതിയാത്രയിൽ ഉണ്ടാകും. കോഴിക്കോട് മുതൽ പയ്യന്നൂർ വരെ 75 സമ്മേളനങ്ങൾ നടക്കും. വിഷുദിനത്തിൽ ഒതയോത്ത് വീട്ടിൽ വിഷുസദ്യ, ശേഷം കൊയപ്പള്ളി തറവാട് സന്ദർശിക്കും. മഹാത്മഗാന്ധി പ്രസംഗിച്ച പാക്കനാർ പുരത്ത് സ്വീകരണമൊരുക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ സ്മൃതിയാത്ര പ്രയാണം നടത്തും. 12ന് വൈകീട്ട് 5.30ന് കോന്നാട് കെ.പി.കേശവമേനോൻ സ്മൃതി കുടീരത്തിൽ സ്വാതന്ത്ര്യസ്മൃതി ജ്യോതിസംഗമം നടക്കും. 17ന് മാഹിയിലെ പൊതുസമ്മേളനം പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ ആർ.ശെൽവം ഉദ്ഘാടനം ചെയ്യും.

13ന് രാവിലെ എട്ടരയോടെ തളിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന സ്മൃതിയാത്ര 23ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗാന്ധിമൈതാനത്തു സമാപിക്കും. ഉളിയത്തുകടവിൽ ഉപ്പുകുറുക്കൽ പുനരാവിഷ്‌കരിച്ച ശേഷം ഗാന്ധിപാർക്കിൽ സമാപന സമ്മേളനം നടക്കും. പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ, കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുക്കും.

 

Tags: GovernerKOZIKODEarif muhemmed khan
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies