യുക്രെയ്‌നിലെ ഡിനിപ്രോയിൽ റഷ്യൻ അനുകൂല റാലി നടത്തിയവരെ തടവിലാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെ ഡിനിപ്രോയിൽ റഷ്യൻ അനുകൂല റാലി നടത്തിയവരെ തടവിലാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 01:13 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, ഡിനിപ്രോ സിറ്റിയിൽ മോസ്‌കോ അനുകൂല റാലി നടത്തിയതിന് റഷ്യൻ അനുഭാവികളെ പോലീസ് തടഞ്ഞു. നഗരമധ്യത്തിൽ പ്രകടനം നടത്തിയവരെ യുക്രെയ്ൻ പോലീസ് പിടികൂടുകയായിരുന്നു.

ഡിനിപ്രോയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ പ്രധാന വാണിജ്യ, പാർപ്പിട അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ പുടിൻ അനുകൂലികളെ യുക്രേനിയൻ പോലീസ് പിടിച്ചുകൊണ്ടുപോയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ രൂക്ഷമായ റഷ്യൻ ഷെല്ലാക്രമണത്തിൽ ഡിനിപ്രോ വിമാനത്താവളം തകർന്നു.

യുക്രേനിയൻ നഗരമായ ഡിനിപ്രോയിൽ യുദ്ധം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. റഷ്യൻ മിസൈൽ ആക്രമണത്തിലാണ് ഡിനിപ്രോയിലെ വിമാനത്താവളം പൂർണ്ണമായി തകർന്നത്. ‘ ഡിനിപ്രോ വിമാനത്താവളത്തിന് നേരെ മറ്റൊരു ആക്രമണം ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നും അവശേഷിക്കുന്നില്ല,’ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖല ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോ പറഞ്ഞു. ഞായറാഴ്ച ഡിനിപ്രോയ്‌ക്കെതിരായ ആക്രമണം രൂക്ഷമായപ്പോൾ, വ്യാപകമായ ഷെല്ലാക്രമണത്തിൽ കുറഞ്ഞത് 5 എമർജൻസി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.

വിമാനത്താവളവും അതിന്റെ സമീപമുളള അടിസ്ഥാന സൗകര്യങ്ങളും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയതായും റെസ്‌നിചെങ്കോ തന്റെ ടെലിഗ്രാം ചാനലിൽ പറഞ്ഞു. ഞായറാഴ്ച പാവ്ലോഹ്റാദ് ജില്ലയിലെ കെട്ടിടത്തിലും മിസൈൽ പതിച്ചിരുന്നു. പത്തുലക്ഷം ജനസംഖ്യയുള്ള വ്യാവസായിക നഗരമായ ഡിനിപ്രോയെ റഷ്യൻ സൈന്യം ലക്ഷ്യമിട്ടത് ശ്രദ്ധേയമാണ്.

Tags: Ukraine-Russia war
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies