ഗാന്ധിനഗർ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
PM @narendramodi has expressed grief on the loss of lives due to a mishap at a factory in Bharuch. He extends condolences to the bereaved families.
An ex-gratia of Rs. 2 lakh each from PMNRF would be given to the next of kin of the deceased. The injured would be given Rs. 50,000.— PMO India (@PMOIndia) April 11, 2022
ബറൂച്ചിൽ പുലർച്ചെ ഒരു മണിയോടെയാണ് രാസവസ്തു നിർമ്മാണശാലയിൽ സ്ഫോടനമുണ്ടായത്. അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് വൻ സ്ഫോടനത്തിലേയ്ക്ക് നയിച്ചത്. രാത്രി ഏറെ വൈകിയും ഫാക്ടറിയിൽ ജോലികൾ തുടർന്നിരുന്നു. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്.
ഫാക്ടറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും ആറുപേർ വെന്തുമരിച്ചിരുന്നു. കൊല്ലപ്പെട്ട ആറ് പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്. ഇതിൽ ഒരാളുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
Comments