ഗുജറാത്ത് ടൈറ്റൻസിന് ആദ്യ തോൽവി; സൺറൈസേഴ്‌സിന്റെ വിജയം എട്ട് വിക്കറ്റുകൾക്ക്; അർദ്ധസെഞ്ച്വറി നേടി കെയ്ൻ വില്യംസൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗുജറാത്ത് ടൈറ്റൻസിന് ആദ്യ തോൽവി; സൺറൈസേഴ്‌സിന്റെ വിജയം എട്ട് വിക്കറ്റുകൾക്ക്; അർദ്ധസെഞ്ച്വറി നേടി കെയ്ൻ വില്യംസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 11:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. ഗുജറാത്ത് ഉയർത്തിയ 163 എന്ന ലക്ഷ്യം. 19-ാം ഓവറിൽ ഹൈദരാബാദ് മറികടന്നു. എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ഗുജറാത്തിനെ തറപറ്റിച്ചത്. അഞ്ച് പന്തുകൾ അവശേഷിക്കെ 168 റൺസ് നേടിയാണ് ഹൈദരാബാദ് വിജയം കൊയ്തത്. അഭിഷേക് ശർമ്മയുടെയും, നായകൻ കെയ്ൻ വില്യംസണിന്റെയും വിക്കറ്റുകൾ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. ഹൈദരാബാദിന്റെ രണ്ടാം ജയമാണിത്.

അർദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് ഹൈദരാബാദിന്റെ വിജയശിൽപ്പി. 46 പന്തിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 57 റൺസാണ് താരം നേടിയത്. 16-ാം ഓവറിന്റെ തുടക്കത്തിൽ ഹർദ്ദിക്കാണ് വില്യംസണിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. അഭിഷേക് ശർമ്മയുടെ സ്‌കോറും ടീമിന്റെ വിജയത്തിന് വഴിതെളിച്ചു. 32 പന്തിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെ 42 റൺസാണ് അഭിഷേക് കൂട്ടിച്ചേർത്തത്. എന്നാൽ എട്ടാം ഓവറിന്റെ അവനത്തിൽ ഹർദ്ദിക് അഭിഷേകിന്റെ വിക്കറ്റ് തെറിപ്പിച്ചു.

മത്സരത്തിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് 13-ാം ഓവറിൽ രാഹുൽ ത്രിപാഠി പിന്മാറിയിരുന്നു. 11 പന്തുകൾ നേരിട്ട താരം ഒരു ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 17 റൺസ് എടുത്താണ് പിന്മാറിയത്. നിക്കോളാസ് പൂരനാണ് രാഹുലിന് പകരക്കാരനായി ക്രീസിലിറങ്ങിയത്. പകരക്കാരനായി എത്തിയ പൂരനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 18 പന്തിൽ നിന്നും 34 റൺസാണ് താരം നേടിയത്. പൂരന്റെ അവസാനത്തെ കൂറ്റൻ സിക്‌സാണ് ഹൈദരാബാദിനെ 19-ാം ഓവറിൽ വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസ്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. നായകൻ ഹർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. 42 പന്തിൽ നിന്നും നാല് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ ഹർദ്ദിക് അർദ്ധസെഞ്ച്വറി നേടി. മത്സരത്തിന്റെ അവസാനം വരെ താരം പുറത്താകാതെ നിന്നു. അഭിനവ് മനോഹറിന്റെ സ്‌കോറും ഗുജറാത്തിന് മുതൽക്കൂട്ടായി. 21 പന്ത് നേരിട്ട താരം, അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 35 റൺസ് നേടി. 18ാം ഓവറിന്റെ അവസാനത്തിൽ ഭുവനേശ്വർ കുമാർ മനോഹറിന്റെ വിക്ക്റ്റ് വീഴ്‌ത്തുകയായിരുന്നു.

മാത്യൂ വെയ്ഡ്(19), ശുഭ്മാൻ ഗിൽ(7), സായ് സുദർശൻ(11), ഡേവിഡ് മില്ലർ(12), രാഹുൽ തെവാഡിയ(6), റഷീദ് ഖാൻ(0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോർ. ഹൈദരാബാദിനായി ഭുവനേശ്വർ കുമാറും, ടി. നടരാജനും ഗുജറാത്തിന്റെ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മാർക്കോ ജാൻസനും, ഉമ്രാൻ മാലിക്കും ഓരോ വിക്കറ്റ് വീതവും നേടി.

കളിച്ച നാല് കളികളിലും വിജയം സ്വന്തമാക്കിയ ഗുജറാത്തിന്റെ ആദ്യ തോൽവിയാണിത്. ഇതോടെ, ആറ് പോയിന്റുകളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. കളിച്ച നാല് കളികളിൽ രണ്ട് തോൽവിയും രണ്ട് ജയവും സ്വന്തമാക്കിയ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Tags: IPLGujarat TitansSunrisers Hyderabad
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies