സർവീസ് നിർത്തുന്നതറിഞ്ഞ് വിങ്ങിപ്പൊട്ടി ആനവണ്ടി ഡ്രൈവർ; മകനെ നഷ്ടപ്പെടുന്ന വേദനയെന്ന് പൊന്നുക്കുട്ടൻ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവീസ് നിർത്തുന്നതറിഞ്ഞ് വിങ്ങിപ്പൊട്ടി ആനവണ്ടി ഡ്രൈവർ; മകനെ നഷ്ടപ്പെടുന്ന വേദനയെന്ന് പൊന്നുക്കുട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 08:07 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആനവണ്ടി പ്രേമികൾക്ക് കെഎസ്ആർടിസി എന്നും ഒരു വികാരമാണ്. എത്ര തിരക്കുണ്ടെങ്കിലും കെഎസ്ആർടിസിയെ ആശ്രയിക്കുന്നവരാണ് അവർ. അതു പോലെ തന്നെയാണ് ആനവണ്ടിയുടെ പാപ്പാൻമാരായ ഡ്രൈവർമാരും. ബസിനോട് വലിയ ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം കെഎസ്ആർടിസി ഡ്രൈവർമാരും. ഇത്രയും നാൾ ഓടിച്ച വണ്ടിയോടുള്ള സ്‌നേഹം കാരണം പൊട്ടിക്കരഞ്ഞ് ബസിനോട് വിട പറയുന്ന ഡ്രൈവറാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരം. ബസിനെ കെട്ടിപ്പിടിച്ച് കരയുന്ന ഡ്രൈവറുടെ ചിത്രം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ചങ്ങനാശ്ശേരിയിൽ നിന്ന് പഴനി വഴി വേളാങ്കണ്ണിയ്‌ക്ക് പോകുന്ന ഇന്റർസ്‌റ്റേറ്റ് ബസിന്റെ ഡ്രൈവറായ നെന്മാറ സ്വദേശി പൊന്നുക്കുട്ടനാണ് ബസിന് വികാര നിർഭരമായ യാത്രയയപ്പ് നൽകിയത്.വേളാങ്കണ്ണി റൂട്ട് കെഎസ്ആർടിസിയുടെ പുതിയ കെ സ്വിഫ്റ്റ് ഏറ്റെടുത്തതോടെ സർവ്വീസ് റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി വിങ്ങിപ്പൊട്ടിയായരുന്നു ഡ്രൈവർ യാത്ര അയച്ചത്.

വണ്ടിയോടുള്ള ആത്മബന്ധം അത്രയ്‌ക്ക് വലുതായതിനാൽ നിയന്ത്രണം വിട്ടുപോയതാണെന്ന് പൊന്നുക്കുട്ടൻ പറയുന്നു.അവസാന നിമിഷവും സർവ്വീസ് തിരിച്ചു നൽകണമെന്നും കെഎസ്ആർടിസിയുടെ അഭിമാന സർവ്വീസാണ് ചങ്ങനാശ്ശേരി- വേളാങ്കണ്ണി റൂട്ടെന്നും പൊന്നുക്കുട്ടൻ പറയുന്നു. പത്തു വർഷമായി കെഎസ്ആർടിയുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പൊന്നുക്കുട്ടൻ ആഴ്ചയിൽ രണ്ട് ദിവസമാണ് ചങ്ങനാശ്ശേരി- വേളാങ്കണ്ണി റൂട്ടിൽ സർവ്വീസ് നടത്തുന്നത്.

രണ്ടുമക്കളുള്ള തനിക്ക് ഈ ബസ് മൂന്നാമത്തെ മകനാണെന്നും സർവ്വീസ് നിർത്തുന്ന തീരുമാനമറിഞ്ഞതോടെ തന്റെ മകനെ നഷ്ടപ്പെടുന്ന വേദനയാണെന്നും പൊന്നുക്കുട്ടൻ പറയുന്നു. വീട്ടിൽ നിന്നൊരാൾ നഷ്ടപ്പെടുന്ന ദു:ഖം സഹിക്കാനാവില്ലെന്നും പൊന്നുക്കുട്ടൻ പറയുന്നു. സർവ്വീസ് അവസാനിക്കുന്നത് അറിഞ്ഞ ദിവസം ബസിന്റെ കണ്ടക്ടർ ഉണ്ണികൃഷ്ണനും സീറ്റിലിരുന്ന് വിങ്ങിപ്പൊട്ടിയാണ് മടങ്ങിയതെന്ന് ഡ്രൈവർ പറയുന്നു.

Tags: KSRTCdriver
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies