ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ തള്ളി; കേസ് നിലനിൽക്കുമ്പോൾ സ്വയം വിരമിക്കൽ അനുവദിക്കാനാകില്ല
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ തള്ളി; കേസ് നിലനിൽക്കുമ്പോൾ സ്വയം വിരമിക്കൽ അനുവദിക്കാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ തള്ളി. ചീഫ് സെക്രട്ടറിയാണ് തള്ളിയത്.
സ്വർണക്കടത്ത് കേസുൾപ്പടെ നിലനിൽക്കുന്നതിനാൽ സ്വയം വിരമിക്കൽ അനുവദിക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഒരാഴ്ച മുമ്പാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശിവശങ്കർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്. 2023 ജനുവരി വരെ സർവ്വീസ് കാലവധി നിലനിൽക്കേയാണ് അപേക്ഷ നൽകിയത്.

കായിക പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിന് കൂടുതൽ വകുപ്പുകളുടെ ചുമതല നൽകി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.മന്ത്രിസഭായോഗത്തിൽ മൃഗസംരക്ഷണം, ക്ഷീര സംരക്ഷണം എന്നീ വകുപ്പുകളുടെ അധിക ചുമതലയാണ് നൽകിയത്.സ്വയം വിരമിക്കൽ അപേക്ഷക്കു പിന്നാലെയാണ് ഇന്നലെ കൂടുതൽ വകുപ്പുകളുടെ ചുമതല നൽകിയത്.

നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ സസ്‌പെൻഷനിലായിരുന്നു. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തു.

തുടർന്ന്2022 ജനുവരിയിലാണ് തിരികെ സർവ്വീസിലെത്തിയത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചാണ് തിരികെ സർവ്വീസിലെത്തിച്ചത്.

ഇന്നലെയാണ് കെആർ ജ്യോതിലാലിനെ വീണ്ടും പൊതുഭരണ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിച്ചും ശിവശങ്കറിന് അധിക ചുമതല നൽകിയും ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെയാണ് ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ നിരസിച്ചത്.

 

Tags: Pinarayi VijayanM shivashakar
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies