രാജ്യത്തെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടത് ചെയ്യും;യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഞങ്ങൾക്കും ആശങ്കയുണ്ട്; ചുട്ടമറുപടിയുമായി എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യത്തെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടത് ചെയ്യും;യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഞങ്ങൾക്കും ആശങ്കയുണ്ട്; ചുട്ടമറുപടിയുമായി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 07:04 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യയിലെ മനുഷ്യവാകാശ ലംഘനങ്ങൾ കൂടുന്നു എന്ന അമേരിക്കയുടെ വാദത്തെ തള്ളി ഇന്ത്യ. മറ്റുള്ളവർക്ക് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ തടസ്സങ്ങളില്ല എന്നും യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്‌ക്കും ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരിച്ചടിച്ചു.

റഷ്യയ്‌ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുടെ എസ്400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങുകയാണ്. ഇതിൽ ഇന്ത്യയ്‌ക്കെതിരേയും ഉപരോധമുണ്ടാകുമെന്നാണ് യുഎസിന്റെ ഭീഷണി. എന്നാൽ അവരുടെ നിയമമാണത്, അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടെ,ഇന്ത്യയെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടതു ചെയ്യുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയത്തിൽ അമേരിക്കൻ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താൽപര്യമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങൾക്ക് നമ്മളെക്കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ടെന്നും നമുക്ക് തിരിച്ചും അവരുടെ ലോബികളെ കുറിച്ചും വോട്ട് ബാങ്കുകളെ കുറിച്ചും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ മൗനം അവലംബിക്കില്ല. മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോൾ എന്നായിരുന്നു ജയശങ്കർ പറഞ്ഞത്.

റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് യു എസിന് ബോധ്യപ്പെട്ടതിൽ തങ്ങൾക്ക് സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണകൂടവും നയങ്ങൾ കൈകാര്യം ചെയ്യുന്നവരും ഇന്ത്യയുടെ നിലപാട് മനസ്സിലാക്കിയിട്ടുണ്ടെന്നും എവിടെ നിന്നാണ് ഇന്ത്യ വരുന്നതെന്ന് അവർക്ക് അറിയാം എന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ യുദ്ധത്തിന് എതിരാണെന്നും വിഷയം പരിഹരിക്കാൻ എല്ലാ നയതന്ത്രമാർഗങ്ങളും ഉപയോഗിക്കുമെന്നും ഇന്ത്യ അറിയിച്ചു. ബുച്ചയിലെ കൂട്ടക്കൊലയെ വിമർശിച്ച ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags: human rights
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies