മാമാങ്കം എന്ന ചിത്രത്തിനുവേണ്ടി തന്റെ ശരീരം ഒരു യോദ്ധാവിന്റേത് പോലെ ആക്കുവാൻ സഹായിച്ച ഫിറ്റ്‌നസ് ട്രെയ്‌നർക്ക് ബൈക്ക് സമ്മാനിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഉണ്ണി ആദ്യമായി നിർമ്മിച്ച മേപ്പടിയാൻ എന്ന സിനിമ 100 ദിവസം പിന്നിട്ട സുവർണ്ണാവസരത്തിൽ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച രണ്ടുപേർക്ക് ബൈക്ക് സമ്മാനമായി നൽകിയിരിക്കുകയാണ് താരം. 100-ാം ദിനം ആഘോഷിക്കുന്ന ചടങ്ങിൽ വെച്ചാണ് സഹപ്രവർത്തകർക്ക് താക്കോൽ കൈമാറിയത്.
മേക്കപ്പ് മാൻ അരുൺ ആയൂറിന് റോയൽ എൻഫീൽഡ് ബുള്ളറ്റും, ഉണ്ണി മുകുന്ദന്റെ പിഎ രഞ്ജിത്ത് എംവിയ്‌ക്ക് കെടിഎം ഡ്യൂക്കുമാണ് സമ്മാനിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന തന്റെ നിർമ്മാണ കമ്പനിയുടെ പേരിൽ ഈ രണ്ടുപേരും ടീമിൽ ഉണ്ടായതിന്റെ സന്തോഷം ഉണ്ണി പങ്കുവെച്ചു.
https://www.facebook.com/IamUnniMukundan/posts/525609898933210
അതേസമയം, ബാംഗ്ലൂർ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ 2021-ലെ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു. കർണാടക ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ടാണ് അവാർഡ് സമ്മാനിച്ചത്. ഉണ്ണി മുകുന്ദനും, മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹനും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ എന്റർടെയ്‌മെന്റ്‌സ് നിർമ്മിച്ച ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. പിന്നീട് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.















