ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ ഒന്നാമത്തെത്തി ഗുജറാത്ത് ടൈറ്റൻസ്; രാജസ്ഥാനെ മറികടന്നത് 37 റൺസിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ ഒന്നാമത്തെത്തി ഗുജറാത്ത് ടൈറ്റൻസ്; രാജസ്ഥാനെ മറികടന്നത് 37 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 11:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഹാർദിക് പാണ്ഡ്യ യഥാർഥ നായകന്റെ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 37 റൺസിന്റെ ജയം. 20 ഓവറിൽ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തു. എന്നാൽ രാജസ്ഥാന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന് അവസാനിച്ചു. ടോസ് നേടിയ രാജസ്ഥാൻ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണർ മാത്യു വെയ്ഡ് തുടക്കം ആഞ്ഞടിച്ചെങ്കിലും പെട്ടെന്ന് പുറത്തായി. ആറ് പന്തിൽ 12 റൺസ് ആയിരുന്നു വെയ്ഡിന്റെ സമ്പാദ്യം.

ശുഭ്മാൻ ഗിൽ(13) അധികനേരം ക്രീസിൽ നിലയുറപ്പിച്ചില്ല. മുന്നാമനായി ഇറങ്ങിയ വിജയ് ശങ്കർ(2)അധികം നേരം പിടിച്ചുനിൽക്കാനാകാതെ ക്ഷണത്തിൽ പുറത്തായി. എന്നാൽ നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും അഭിനവ് മനോഹർ കൂട്ടുകെട്ട് ഗുജറാത്ത് ടൈറ്റൻസിനെ കരകയറ്റി. ഇരുവരും ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ക്യാപ്റ്റന് കൂട്ടായി ക്രീസിൽ നിലയുറപ്പിച്ച അഭിനവ് മനോഹർ 43 റൺസ് നേടി. 28 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെയാണ് ഇത്രയും റൺസ് തികച്ചത്. പാണ്ഡ്യ 52 പന്തുകളിൽ 87 റൺസ് നേടി പുരത്താകാതെ നിന്നു. നാല് സിക്‌സറും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് പാണ്ഡ്യയുടെ പ്രകടനം. ഒരു വിക്കറ്റും പാണ്ഡ്യ വീഴ്‌ത്തി.

ആറാമനായി എത്തിയ ഡേവിഡ് മില്ലർ അവസാന ഓവറിൽ തകർപ്പൻ അടികളിലൂടെ ടീമിന്റെ സ്‌കോർ ഉയർത്തി. കുൽദീപ് സെൻ എറിഞ്ഞ 19ാം ഓവറിൽ മില്ലർ മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു. ആ ഓവറിൽ ആകെ 21 റൺസ് പിറന്നു.

മില്ലർ 14 പന്തിൽ 31 റൺസുമായി നോട്ടൗട്ടായി നിന്നു. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് ദക്ഷിണാഫ്രിക്കൻ താരം വളരെ കുറച്ച് നേരം കൊണ്ട് അടിച്ചെടുത്തത്. വിജയത്തോടെ ടൂർണ്ണമെന്റിൽ അഞ്ച് കളിയിൽ നിന്നായി എട്ട് പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാനെ മറികടന്നാണ് ഗുജറാത്ത് മുന്നിലെത്തിയത്. ഇത്രയും കളിയിൽ നിന്ന് ആറ് പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാമതായി. കൊൽക്കത്തയാണ് രണ്ടാം സ്ഥാനത്ത്.

വലിയ വിജയലക്ഷ്യം പിന്തുടർന്ന റോയൽസിന് മികച്ച തുടക്കം ഓപ്പണർ ജോസ് ബട്ട്‌ലർ നൽകി. തുടക്കം മുതൽ ആഞ്ഞിടിച്ച ജോസ് ബട്ട്‌ലർ അർധ സെഞ്ച്വറി തികച്ചാണ് പുറത്തായത്. 24 പന്തുകൾ നേരിട്ട ഇംഗ്ലീഷ് ബാറ്റർ 54 റൺസ് നേടി. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉൾപ്പെടുന്നതാണ് ബട്ട്‌ലറിന്റെ ഇന്നിങ്‌സ്. എന്നാൽ മറു ഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു.

ബട്ട്‌ലർക്കൊപ്പം ഓപ്പണിങിനിറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ ആദ്യ പന്തിൽ തന്നെ പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ(11) വേഗത്തിൽ പുറത്തായതും ടീമിന് വലിയ ക്ഷീണമായി. ഷിമ്രോൺ ഹെറ്റ്‌മെയർ(29), റിയാൻ പരാഗ്(18), ജയിംസ് നീഷാം(17) എന്നിവർ ചെറുത്ത് നിന്നുവെങ്കിലും ജയിക്കാൻ പര്യാപ്തമായിരുന്നില്ല. ഗുജറാത്തിന് വേണ്ടി ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. മുഹമദ്ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ ഒരു വിക്കറ്റും നേടി.

Tags: HARDIK PANDYAGujarat TitansIPL2022
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies