തീയതി നീട്ടിയിട്ടും ആളെ കിട്ടാനില്ല; കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ പാളി; അംഗത്വമെടുത്തത് ലക്ഷ്യമിട്ടതിന്റെ പകുതി പേർ മാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീയതി നീട്ടിയിട്ടും ആളെ കിട്ടാനില്ല; കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ പാളി; അംഗത്വമെടുത്തത് ലക്ഷ്യമിട്ടതിന്റെ പകുതി പേർ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 10:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 15 ദിവസം നീട്ടി നൽകിയിട്ടും കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്‌ന് ലഭിച്ചത് തണുപ്പൻ പ്രതികരണം. കൂടുതൽ ആളുകളെ ചേർക്കാനായി ഓൺലൈൻ അംഗത്വ വിതരണം ഉൾപ്പെടെ പരീക്ഷിച്ചിട്ടും ലക്ഷ്യമിട്ടതിന്റെ പകുതി പേർക്ക് മാത്രമാണ് അംഗത്വം വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇന്നലെ അംഗത്വ ക്യാമ്പെയ്ൻ അവസാനിക്കുകയും ചെയ്തു.

50 ലക്ഷം അംഗങ്ങളെയാണ് കേരളത്തിൽ കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നത്. ഡിജിറ്റൽ അംഗത്വ വിതരണത്തിലൂടെ 11 ലക്ഷം പേർ പരമാവധി അംഗത്വം നേടി എന്നാണ് കണക്ക്. കടലാസ് അംഗത്വ രീതിയിൽ ഉള്ള കണക്കുകൾ പുറത്ത് വിട്ടിട്ടില്ല. ഓരോ ബൂത്തിലും 150 ഫോമുകൾ ആണ് വിതരണം ചെയ്തത്. ഇതനുസരിച്ച് ഏകദേശം 35 ലക്ഷം ഫോമുകൾ ആണ് വിതരണം ചെയ്തത്. അതിൽ അംഗത്വം സ്വീകരിച്ചവരുടെ കണക്കുകൾ ജില്ലകളിൽ നിന്ന് കെപിസിസിയ്‌ക്ക് ലഭ്യമാകുന്നതേ ഉള്ളൂ.

മാർച്ച് 25 മുതൽ 30 വരെ മെമ്പർഷിപ്പ് വാരാചരണം ഉൾപ്പെടെ നടത്തിയെങ്കിലും ആദ്യദിവസങ്ങളിലെ ആവേശം പിന്നീട് നിലനിർത്താനായില്ല. മാർച്ച് 23 ന് ഒറ്റ ദിവസം കൊണ്ട് 4.5 ലക്ഷത്തിൽ അധികം ആളുകൾ കോൺഗ്രസ് മെമ്പർഷിപ്പ് എടുത്തതായി പാർട്ടി അറിയിച്ചിരുന്നു. ഓരോ ബൂത്തിലും ബൂത്ത് ലെവൽ പ്രവർത്തകരെ എൻറോളറാക്കുകയും അവരിൽ നിന്ന് മെമ്പർഷിപ്പ് നൽകുകയുമായിരുന്നു ചെയ്തിരുന്നത്.

അഞ്ച് സംസ്ഥങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയം അടക്കം അംഗത്വ വിതരണത്തിൽ തിരിച്ചടിയായിട്ടുണ്ട്. നവംബർ ഒന്നിന് തുടങ്ങിയ ക്യാമ്പെയ്ൻ മാർച്ച് 31 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വിവിധ സംസ്ഥാന ഘടകങ്ങളുടെ അഭ്യർത്ഥന പരിഗണിച്ച് അംഗത്വ വിതരണം എഐസിസി 15 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

Tags: K SUDHAKARANcongress membership campaignഎഐസിസി
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies