ലക്‌നൗ : ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റാൻ ശ്രമിച്ച യുവാവിന്റെ വീടുകൾക്ക് തീയിട്ട് പ്രദേശവാസികൾ. ആഗ്രയിലെ സിക്കന്ദരയിലായിരുന്നു സംഭവം. 22 കാരിയായ പെൺകുട്ടിയെയാണ് പ്രദേശവാസിയായ സാജിദ് തട്ടിക്കൊണ്ട് പോയത്.
ആഗ്രയിലെ രുണക്ടയിൽ ജിം നടത്തിവരികയാണ് സാജിദ്. ഇതിനിടെ പെൺകുട്ടിയുമായി അടുപ്പത്തിൽ ആകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ പെൺകുട്ടിയെ കാണാതെയായി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടിയെ സാജിദ് തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായത്. ഇത് അറിഞ്ഞ നാട്ടുകാർ സംഘടിച്ചെത്തി സാജിദിന്റെ വീടിന് തീയിടുകയായിരുന്നു. കുടുംബ വീടുൾപ്പെടെയാണ് നാട്ടുകാർ കത്തിച്ചത്.
സംഭവത്തിൽ സാജിദിനെയും കൂട്ടാളികളെയും ഉടനെ അറസ്റ്റ് ചെയ്യണമെന്നും,പെൺകുട്ടിയെ കണ്ടെത്തണണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.















