ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ അക്രമം; ഡൽഹിയിൽ കനത്ത സുരക്ഷ; ജഹാംഗിർ പുരിയിൽ വൻ പോലീസ് സന്നാഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ അക്രമം; ഡൽഹിയിൽ കനത്ത സുരക്ഷ; ജഹാംഗിർ പുരിയിൽ വൻ പോലീസ് സന്നാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 10:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ദനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം നടന്നതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്. മതമൗലിക വാദികളുടെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗിർ പുരിയിൽ വൻ പോലീസ് സന്നാഹത്തെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നോയിഡ പോലീസും ജാഗ്രത സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ സുരക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നോയിഡ പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. സമാധാനം നിലനിർത്താനും വ്യാജ പ്രചാരണങ്ങൾക്ക് ചെവികൊടുക്കാതിരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി ജോയിന്റ് പോലീസ് കമ്മീഷണർ ലവ് കുമാർ പറഞ്ഞു.

ഘോഷ യാത്രയ്‌ക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് വൻ സംഘർഷമാണ് ശനിയാഴ്ച വൈകിട്ട് ജഹാംഗിർ പുരിയിലുണ്ടായത്. സംഘർഷത്തിൽ എട്ട് പോലീസുകാരുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരു പോലീസുകാരന് വെടിയേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഹനുമാൻ ജയന്തി ദിനമായ ഇന്നലെ വളരെ സമാധാനപരമായാണ് ഘോഷ യാത്ര തുടങ്ങിയതെന്നും എന്നാൽ സി-ബ്ലോക്കിലെ മസ്ജിദിന് സമീപം എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും ഇൻസ്‌പെക്ടർ രാജീവ് രഞ്ജൻ അറിയിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർ കസ്റ്റഡിയിലാണ്. ഇതിൽ ഒമ്പത് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു. അതേസമയം നിലവിൽ രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണ്. അന്തരീക്ഷം സമാധാനപരമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

ആക്രമണം നടന്നതിന് പിന്നാലെ ഡൽഹിയിൽ സംഘർഷ സാഹചര്യം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ ഇടപെട്ടിരുന്നു. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അമിത് ഷാ ഡൽഹി പോലീസിന് നിർദേശം നൽകി. ആക്രമണത്തെ അപലപിച്ച ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

Tags: Delhisecurityhanuman jayanthijahangir puri
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies