108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ; രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി; വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ; രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ നാല് വശങ്ങളിലായി നാല് ഹനുമാൻ പ്രതിമകൾ.. അതാണ് ഹനുമാൻജി ചാർധാം പദ്ധതി..
പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലെ മോർബിയിൽ നിർമിച്ച 108 അടി ഉയരമുളള കൂറ്റൻ ഹനുമാൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി  രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥാപിച്ച പ്രതിമയാണിത്.

രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഹനുമാൻ ജയന്തി ആഘോഷിക്കുന്ന ദിനത്തിലാണ് കൂറ്റൻ ഹനുമാൻ പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തിന്റെ നാല് വശങ്ങളിലായി നിർമിക്കപ്പെടുന്ന പ്രതിമകളിൽ രണ്ടാമത്തെ ഹനുമാൻ പ്രതിമയാണിത്. മോർബിയിലെ ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിലാണ് പ്രതിമ സ്ഥാപിതമായത്. ശിലയുടെ നിർമാണത്തിനായി 1,500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്..

ഹനുമാൻ ജയന്തി ദിനത്തിൽ അനാച്ഛാദനം ചെയ്ത പ്രതിമ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പൂർത്തീകരിക്കുന്നതാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. രാമകഥയിലൂടെ ഇന്ത്യയുടെ വിശ്വാസവും, സംസ്‌കാരവും, പാരമ്പര്യവും ശക്തിപ്പെടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഷിംലയിലാണ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില സ്ഥാപിച്ചത്. രാജ്യത്തിന്റെ വടക്കുദിശയിൽ സ്ഥാപിക്കപ്പെട്ട ഈ ശിലയുടെ നിർമ്മാണം പൂർത്തിയായത് രണ്ട് വർഷം സമയമെടുത്താണ്. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘമായിരുന്നു പ്രതിമ പണികഴിപ്പിച്ചത്. പ്രതിമയുടെ നിർമാണം പൂർത്തിയായത് 2010ലാണ്.

പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ ഹനുമാൻ പ്രതിമ രാമേശ്വരത്താണ് നിർമിക്കുക. രാജ്യത്തിന്റെ തെക്കുവശത്തുള്ള ഈ ശിലയുടെ നിർമാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 23നായിരുന്നു ഇതിന്റെ തറക്കല്ലിടൽ. നാലാമത്തെ പ്രതിമ ബംഗാളിലാണ് സ്ഥാപിക്കുക..

 

Tags: Narendra Modihanumanji
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies