ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയകലാപത്തിന് ആസൂത്രിത ശ്രമം: ഹനുമാൻ ജയന്തി ആഘോഷത്തിനുനേരെ മതമൗലികവാദി ആക്രമണം; യുപി ശാന്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയകലാപത്തിന് ആസൂത്രിത ശ്രമം: ഹനുമാൻ ജയന്തി ആഘോഷത്തിനുനേരെ മതമൗലികവാദി ആക്രമണം; യുപി ശാന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹനുമാൻ ജയന്തിയുടെ മറവിൽ വർഗീയ കലാപത്തിന് മുസ്‌ളീം മതമൗലികവാദികളുടെ ആസൂത്രിത ശ്രമം. വിവിധ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹനുമാൻ
ജയന്തി ആഘോഷത്തിനുനേരെ സംഘടിത ആക്രമണം. മുസ്ലീംഭൂരിപക്ഷ പ്രദേശംവഴിയോ പളളിക്കുമുന്നിലൂടെയോ ഘോഷയാത്രകടന്നുപോകുമ്പോൾ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും ഘോഷയാത്രയിൽ കടന്നുകയറി അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. വിശ്വാസികളും പൊലീസുകാരും ഉൾപ്പെടെ ഒട്ടേറെ പേർക്ക് വിവിധസംഭവങ്ങളിൽ പരുക്കേറ്റു.

ന്യൂഡൽഹി, മധ്യപ്രദേശ്, ജാർഖണ്ട്, ഗോവ, ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ,ആന്ധ്ര സംസ്ഥാനങ്ങളിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനുനേരെ അക്രമം നടന്നത്. ചിലയിടങ്ങളിൽ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറി. എന്നാൽ പൊതുവെ ചെറിയസംഭവംപോലും കലാപത്തിലേക്ക് വഴിമാറുന്ന യുപിയിൽ ഒരനിഷ്ടസംഭവവും നടന്നില്ല എന്നത് ഏറെ ആശ്വാസകരം.

എന്നാൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ആഘോഷത്തിനുനേരെ അക്രമം വ്യാപകമാണ്. ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന സംഘർഷത്തിൽ നിന്ന് രാജ്യം കരകയറുന്നതിനിടെ ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിൽ മതമൗലികവാദികൾ ഘോഷയാത്രയെ അക്രമിച്ചു. കുർനൂലിലെ ആളൂരിൽ ഹനുമാൻ ജയന്തിക്കുനേരെ നടത്തിയ കല്ലേറിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. അല്ലൂരിലെ ഹോളഗുണ്ടയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹനുമാൻ ജയന്തി ശോഭ യാത്രയിലെ സംഗീതമാണ് പ്രകോപനത്തിനു കാരണം.
യാത്ര പള്ളിക്ക് സമീപമെത്തിയപ്പോൾ പോലീസ് ഇവ പൂട്ടാൻ ആവശ്യപ്പെട്ടു. ഈ സമയം അള്ളാഹു അക്ബർ എന്ന് വിളിച്ച് മുസ്ലിങ്ങൾ ഘോഷയാത്രയെ അക്രമിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് ഘോഷയാത്ര മാറ്റിയെങ്കിലും പള്ളിയിൽ നിന്നും അകലെ മാറി പാട്ടുവച്ചതോടെ അക്രമാസക്തരായി മതമൗലിക ശക്തികൾ എത്തുകയും ഇരു സമുദായവും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

കല്ലേറുൾപ്പെടെ അനിഷ്ടസംഭവമുണ്ടായി. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ട്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായും 20 പേരെ കസ്റ്റഡിയിലെടുത്തതായും കുർനൂൽ എസ്പി അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്.
പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് കലാപത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും കൊറോണ കാരണം അത് വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹനുമാൻജയന്തിയുടെ മറവിൽ കലാപത്തിന് കോപ്പുകൂട്ടുന്നത്.

Tags: andracommunal riot
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies