മീനിലെ മായം; ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ നിർദ്ദേശം നൽകി മന്ത്രി വീണ ജോർജ്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീനിലെ മായം; ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ നിർദ്ദേശം നൽകി മന്ത്രി വീണ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 06:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതുമായ സംഭവത്തെ തുടർന്നാണ് നിർദ്ദേശം നൽകിയത്. നെടുങ്കണ്ടത്തെ 6 പോയിന്റുകളിൽ നിന്നും ശേഖരിച്ച 8 സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

നെടുങ്കണ്ടത്ത് മീൻകറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെതന്നെ പ്രദേശത്ത് പരിശോധന നടത്തി. ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മത്സ്യ സാമ്പിളുകൾ ശേഖരിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.

തൂക്കുപാലത്ത് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് മീൻ വാങ്ങിയവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകൾക്കും പൂച്ചക്കുട്ടികൾക്കും ചില പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് അവർ സ്ഥലത്തെ വെറ്റിറിനറി സർജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവിൽ തന്നെ മത്തി മീൻ കഴിച്ച് പൂച്ച ചത്തതായി അയൽവാസികളിൽ ഒരാൾ പരാതിപ്പെട്ടു. ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സർജൻ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി മെഡിക്കൽ ഓഫീസറും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകൾ ശേഖരിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.

Tags: veena george
ShareTweetSendShare

More News from this section

ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസുകാരൻ മകനെയും കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഹയർ സെക്കൻഡറി കരിയർ ദിന സർക്കുലറിൽ സംസ്കൃതത്തിന് ഇടമില്ല; ; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക എതിർപ്പ് : ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി എൻ ടി യു

വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം; ‘അഭയകിരണം’ പദ്ധതിയിൽ അപേക്ഷിക്കാം

സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്; നീറ്റ് പ്രതിഷേധത്തിന്റെ മറവിൽ കലാപശ്രമം: തപസ്യ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

Latest News

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്രത്തിന്റെ കർശന നടപടി; രാജ്യത്ത് 50 ഒടിടി ആപ്പുകൾക്ക് വിലക്ക്

മെസി ബൂട്ടഴിക്കാന്‍ ഒരുങ്ങുന്നോ? വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീനന്‍ ഇതിഹാസം; വിടവാങ്ങല്‍ മത്സരത്തിന് അര്‍ജന്റീനയുടെ ആലോചന

സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് പൊതുജനം തിരിച്ചറിഞ്ഞു; പ്രതിരോധത്തിലാതോടെ കേന്ദ്രവുമായി ചർച്ച, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ കൂടിക്കാഴ്ച അവസാനിച്ചു

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies