അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്രത്തിന്റെ കർശന നടപടി; രാജ്യത്ത് 50 ഒടിടി ആപ്പുകൾക്ക് വിലക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്രത്തിന്റെ കർശന നടപടി; രാജ്യത്ത് 50 ഒടിടി ആപ്പുകൾക്ക് വിലക്ക്

Priya NambiarbyPriya Nambiar
Jul 24, 2026, 02:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് രാജ്യത്ത് 50 ഒടിടി (OTT) പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ലോക്സഭയിൽ കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2021ലെ ഇൻഫർമേഷൻ ടെക്നോളജി (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് നടപടി.  വിലക്കേർപ്പെടുത്തിയ 50 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ നിയമലംഘനം നടത്തുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നിരന്തര നിരീക്ഷണം തുടരുമെന്നും കേന്ദ്രം അറിയിച്ചു.

ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ ഗൂഗിളിനും ആപ്പിളിനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഇന്റർനെറ്റ് സേവനദാതാക്കൾക്ക്  പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനവും തടയാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയില്ല.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരായ കേന്ദ്രത്തിന്റെ വ്യാപക നടപടിയുടെ ഭാഗമാണിത്. 2025ൽ ALT, Ullu, Desiflix ഉൾപ്പെടെ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് വിലക്കിയിരുന്നു. ഈ വർഷം ആദ്യം അഞ്ച് പ്ലാറ്റ്‌ഫോമുകൾക്കെതിരെയും സമാന നടപടി സ്വീകരിച്ചു. ഏറ്റവും പുതിയ നടപടിയോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിലക്കിയ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 80 ആയി.

പുതുക്കിയ ഐടി ചട്ടങ്ങൾ പ്രകാരം, കോടതിയുടെയോ സർക്കാർ ഏജൻസികളുടെയോ നിർദേശം ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യുകയോ അതിലേക്കുള്ള പ്രവേശനം തടയുകയോ ചെയ്യേണ്ടത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ബാധ്യതയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ ഇനിയും കർശന നടപടി തുടരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി

Tags: OTTbanned
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies