സംവിധായകൻ ഒമർ ലുലുവിന് നേരെ വധഭീഷണി; വാഴൂർ ജോസിനെതിരെ വെളിപ്പെടുത്തലുമായി ഒമർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംവിധായകൻ ഒമർ ലുലുവിന് നേരെ വധഭീഷണി; വാഴൂർ ജോസിനെതിരെ വെളിപ്പെടുത്തലുമായി ഒമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 05:50 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമ പിആർഒ വാഴൂർ ജോസിൽ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകൻ ഒമർ ലുലു. പുതിയ സിനിമകളിൽ ജോസിന് പകരം മറ്റൊരാളെ പിആർഒയായി തീരുമാനിച്ചതിന് പിന്നാലെയാണ് ജോസ് ഒമറിന് നേരെ വധഭീഷണി മുഴക്കിയതെന്ന് ഒമർ ലുലു പറയുന്നു. ഒമർ ലുലുവിന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂർ ജോസ്.

‘മാർച്ച് 31ന് കണ്ണൂരിൽ വെച്ച് പവർ സ്റ്റാർ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നടന്നിരുന്നു. വാഴൂർ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കർമ്മത്തിൽ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാൻ പ്രതീഷ് ശേഖർ എന്ന വ്യക്തിയ്‌ക്ക് വർക്ക് നൽകിയിരുന്നു. ഉടൻ ഞാൻ നിർമ്മാതാവ് സി എച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടൻ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വർക്ക് നൽകിയിരുന്നില്ല എന്ന് അറിഞ്ഞത്. വാഴൂർ ജോസ് ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ താനാണ് പിആർഒ എന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാൻ ഫേസ്ബുക്കിൽ പിആർഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമർ ലുലു പറയുന്നു.

ഇതിന് പിന്നാലെയാണ് വാഴൂർ ജോസ് വധഭീഷണി മുഴക്കി ഫോണിൽ വിളിച്ചത്. ഒമർ എന്തിനാണ് അങ്ങനെയൊരു പോസ്റ്റിട്ടത് എന്നാണ് ജോസ് ആദ്യം ചോദിച്ചത്. അപ്പോൾ, ജോസിനെ പിആർഒ വർക്ക് താൻ ഏൽപ്പിച്ചിട്ടില്ലെന്നും, എന്തിനാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നും ഒമർ മറുപടി നൽകി. ഇതിന് പിന്നാലെയാണ് ജോസ് ഭീഷണി മുഴക്കിയത്. ‘ഒമറേ അങ്ങനെ ആണെങ്കിൽ നിനക്കുള്ള പണി ഞാൻ തരും. നിന്നേ തീർത്ത് കളുയും’ എന്നാണ് വാഴൂർ ജോസ് ഭീഷണിപ്പെടുത്തിയതെന്നാണ് ഒമർ ലുലു പറയുന്നത്.

പിആർഒ സ്ഥാനത്ത് നിന്ന് ഞാൻ സ്ഥിരം വർക്ക് കൊടുക്കുന്ന വാഴൂർ ജോസേട്ടനെ മാറ്റി പുതിയ ഒരാൾക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീർത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോൺ കോൾ. ഇതാണ് നിങ്ങൾ സ്വപ്നം കാണുന്ന സിനിമാ ഇൻഡസ്ട്രി,ഞാൻ എന്ത് ചെയ്യണം? എന്നാണ് ഒർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.

Tags: threateningomar lulu
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies