കേരളം പ്രതിദിന കൊറോണ കണക്കുകൾ പ്രസിദ്ധീകരിക്കണം; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം പ്രതിദിന കൊറോണ കണക്കുകൾ പ്രസിദ്ധീകരിക്കണം; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 06:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംസ്ഥാനത്തെ പ്രതിദിന കൊറോണ കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന ആരോഗ്യവകുപ്പ് നിർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തരുത് എന്നാവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് നൽകിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ സെക്രട്ടറി ലവ് ആഗർവാളാണ് കേരളത്തിന് കത്തയച്ചത്.

പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കാത്തത് കൊറോണ അവലോകനത്തെ ബാധിക്കുന്നുവെന്നും, ഏപ്രിൽ 13 മുതൽ കേരളം കണക്കുകൾ അറിയിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സർക്കാർ തലത്തിൽ കൊറോണ പരിശോധനയും വിവരശേഖരണവും തുടരുമെന്നും കണക്കുകൾ ഇനിമുതൽ പുറത്തുവിടില്ലെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്.

2020 ജനുവരി 30 മുതലാണ് പ്രതിദിന കൊറോണ കണക്കുകൾ സർക്കാർ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. രണ്ടര വർഷത്തോളം എല്ലാ ദിവസവും കൊറോണ കണക്കുകൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇനിമുതൽ പരിശോധനകൾ തുടരുമെങ്കിലും കണക്കുകൾ പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ തീരുമാനം.

Tags: kerala coronakerala government
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies