ദേശീയ യുവപരിസ്ഥിതി പാർലമെന്റ്: പ്രതിഭ തെളിയിച്ച് മലയാളി വിദ്യാർത്ഥിനികളും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ യുവപരിസ്ഥിതി പാർലമെന്റ്: പ്രതിഭ തെളിയിച്ച് മലയാളി വിദ്യാർത്ഥിനികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 02:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങൾ ശക്തമായി രംഗത്തുണ്ടാകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വിദ്യാർത്ഥിനികളും. ദേശീയ യുവ പരിസ്ഥിതി പാർലമെന്റിൽ കേരളത്തിൽ നിന്നും കേരളത്തിന് പുറത്തുനിന്നും നാല് വിദ്യാർത്ഥിനികൾ മികച്ച രീതിയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.

ആഗ്നസ് ഫ്രാൻസിസ്-കൊച്ചി( എംഎസ്സി-എസ് എച്ച് കോളേജ് തേവര) , അഞ്ജു കൃഷ്ണ തിരുവനന്തപുരം( എൽഎൽഎം-ലോ അക്കാദമി) എന്നിവർ സ്റ്റുഡന്റ്‌സ് ഇന്റൺഷിപ്പിലൂടെ കേരളത്തിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടവരാണ്. അഥീന കോശി-അങ്കമാലി(എംഎസ് രാമയ്യ സർവ്വകലാശാല കർണ്ണാടക), കാതറിൻ സിബി-കട്ടപ്പന( തിരുവാളൂർ കേന്ദ്രസർവ്വകലാശാല) എന്നിവർ കേരളത്തിന് പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട് യൂത്ത് പാർലമെന്റിൽ പങ്കെടുത്തു.

വിവിധ വിഷയങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിൽ വിശകലനം നടത്തി മലയാളി വിദ്യാർത്ഥിനികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. യുവപാർലമെന്റിൽ അഥീനയും കാതറിനും ഭരണപ്രതിപക്ഷ റോളുകളിൽ മന്ത്രിമാരായും ജനപ്രതിനിധികളായും തങ്ങളുടെ വാദങ്ങൾ നിരത്തുകയും വിശദീകരിക്കുകയും ചെയ്തത് കേരളത്തിന് അഭിമാനമായി. സെമിനാറിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന നിലയിലും അഥീന ശ്രദ്ധനേടി.

വിവിധ പുരസ്‌കാരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടാണ് യുവ പാർലമെന്റ് സമാപിച്ചത്. ദേശീയ യുവ പരിസ്ഥിതി പ്രതിഭ പുരസ്‌കാരം- സങ്കൽപ് സുമൻ(ഡൽഹി സാങ്കേതിക സർവ്വകലാശാല), മികച്ച പ്രഭാഷക- മുൻജീത് മറിയം-( ഷേർ ഇ കശ്മീർ കാർഷിക ശാസ്ത്ര സാങ്കേതിക സർവ്വകലാശാല), മികച്ച യുവ മാദ്ധ്യമ പരിസ്ഥിതി പ്രവർത്തക- എസ്.കെ.ഷഹീൻ അക്തർ(ശ്രീ ശ്രീ സർവ്വകലാശാല-ഒഡീഷ), മികച്ച കാർട്ടൂണിസ്റ്റ്- ഭാവേഷ് കുമാർ ഛോക്കർ-(മാനവ് രചന സർവ്വകലാശാല), പ്രത്യേക പരാമർശം- മികച്ച പ്രധാനമന്ത്രി- വിരേന്ദ്ര സിംഗ് ചൗഹാൻ(മോഹൻലാൽ സുഖാദിയ സർവ്വകലാശാല, ഉദയ്പൂർ), പ്രത്യേക പരാമർശം- മികച്ച സ്പീക്കർ- ആൻവി ശർമ്മ(മഹാറാണാ പ്രതാപ് സർവ്വകലാശാല, ഉദയ്പൂർ),  പ്രത്യേക പരാമർശം- മികച്ച പ്രതിപക്ഷ നേതാവ്- സിംറാൻ ചൗഹാൻ(കേന്ദ്രസർവ്വകലാശാല-ഹൈദരാബാദ്), പ്രത്യേക പരാമർശം- മികച്ച നേതാവ്-ട്രഷറി ബഞ്ച്- പരീഷിത് പരീക്(ചിത്കാര സർവ്വകലാശാല), പ്രത്യേക പരാമർശം- മികച്ച ഗവേഷണ പ്രബന്ധം-വിവേക് സഞ്ജയ് സോണാവാനേ-(സാവിത്രി ഭായി ഫൂലേ സർവ്വകലാശാല-പൂനെ), പ്രത്യേക പരാമർശം- മികച്ച രാഷ്‌ട്രീയ നേതാവ്- നേഹ(കുരുക്ഷേത്ര സർവ്വകലാശാല) എന്നിവർ പുരസ്‌കാരങ്ങൾക്ക് അർഹരായി.

Tags: NATIONAL YOUTH ENVIRONMENT PARLIAMENT
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies