സർപ്രൈസായി ജീവനക്കാരന്റെ പിറന്നാൾ പാർട്ടി നടത്തി;പാനിക്ക് അറ്റാക്കുണ്ടായി,കമ്പനി മൂന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സർപ്രൈസായി ജീവനക്കാരന്റെ പിറന്നാൾ പാർട്ടി നടത്തി;പാനിക്ക് അറ്റാക്കുണ്ടായി,കമ്പനി മൂന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 08:13 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ജീവനക്കാരന്റെ പിറന്നാളിന് സർപ്രൈസ് പാർട്ടി ഒരുക്കിയ കമ്പനിയ്‌ക്ക് കിട്ടിയത് മുട്ടൻ പണി. അമേരിക്കയിലെ ഗ്രാവിറ്റി ഡയഗ്നോസ്റ്റിക്‌സ് എന്ന കമ്പനിയ്‌ക്കാണ് ജീവനക്കാരന്റെ പിറന്നാൾ ആഘോഷിച്ചതിന് പണി കിട്ടിയത്. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ജീവനക്കാരന്റെ പരാതിയിൽ 4,50,000 ഡോളർ(മൂന്നരകോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് പരാതിക്കാരനായ കെവിൻ ബെർലിങ് കമ്പനിയോട് അഭ്യർത്ഥിച്ചിരുന്നു. തനിക്ക് മാനസിക സമ്മർദ്ദവും വിഷാദരോഗവും ഉണ്ടെന്നും അത് പരിഗണിക്കണമെന്നുമായിരുന്നു കെവിന്റെ ആവശ്യം.

എന്നാൽ കമ്പനി സർപ്രൈസായി പിറന്നാൾ പാർട്ടി നടത്തുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിതനായ കെവിന് പാനിക്ക് അറ്റാക്കുണ്ടായി. ഇതിന് പിന്നാലെയാണ് കെവിൻ പരാതി നൽകിയത്. തനിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും പാനിക്ക് അറ്റാക്കും ചെറുപ്പത്തിലെ മോശം അനുഭവങ്ങളുടെ ഓർമ്മകൾ വരുമെന്ന് പറഞ്ഞിട്ടും കമ്പനി പാർട്ടി നടത്തുകയായിരുന്നു. ശാരീരിക-മാനസിക അവശതകൾ കാരണം തനിക്ക് പരിപാടിയ്‌ക്കിടയിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നുവെന്നും ഉച്ചഭക്ഷണം കഴിച്ചത് കാറിനുള്ളിൽ ഇരുന്നാണെന്നും കെവിൻ പരാതിയിൽ വ്യക്തമാക്കുന്നു.

ആഘോഷത്തിന് ശേഷം പിറ്റേന്ന് നടന്ന മീറ്റിങ്ങിൽ കെവിന്റെ പ്രവൃത്തിക്കെതിരെ കമ്പനി രൂക്ഷവിമർശനം ഉയർത്തുകയും കളിയാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സഹപ്രവർത്തകരുടെ സന്തോഷം ഇല്ലാതാക്കിയെന്നാണ് വിമർശനം ഉയർന്നത്.ഇതിന് പിന്നാലെ കെവിനെ ജോലിയിൽ നിന്ന് പുറത്താക്കുന്നതായി അറിയിച്ച് കമ്പനി നോട്ടീസ് നൽകി.ജോലി സ്ഥലത്തെ സുരക്ഷിതത്വം പരിഗണിച്ച് ഇത് പോലൊരാളെ ജോലിയിൽ തുടരാൻ അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ വാദം.

എന്നാൽ തന്റെ അവസ്ഥയെ അപമാനിക്കുകയാണ് സ്ഥാപനം നടന്നതെന്ന് കെവിൻ ആരോപിച്ചു.രണ്ട് ദിവസം കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ ജീവനക്കാരന് അനുകൂലമായി വിധി വരികയായിരുന്നു. 4,50,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ഇതിൽ 3,00000 ലക്ഷം ഡോളർ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിനും ഒന്നര ലക്ഷം ഡോളർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിനെ തുടർന്ന് നഷ്ടപ്പെട്ട ശമ്പളവുമാണ്. എന്നാൽ വിധിക്കെതിരെ അപ്പീലിന് പോകാൻ ഒരുങ്ങുകയാണ് കമ്പനി.

Tags: birthday party
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies