ഉപരോധം റഷ്യക്ക് പ്രശ്‌നമാകുന്നു;അവശ്യസേവനങ്ങൾക്കായി ഇന്ത്യയുടെ സഹായം തേടി പുടിൻ; മരുന്നുകളെത്തിക്കാനൊരുങ്ങി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപരോധം റഷ്യക്ക് പ്രശ്‌നമാകുന്നു;അവശ്യസേവനങ്ങൾക്കായി ഇന്ത്യയുടെ സഹായം തേടി പുടിൻ; മരുന്നുകളെത്തിക്കാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 07:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര തലത്തിലെ ഉപരോധം റഷ്യയെ ചില കാര്യത്തിലെങ്കിലും ബാധിക്കുമെന്ന സൂചനകൾ പുറത്തുവരുന്നു. ലോകരാഷ്‌ട്രങ്ങളും യൂറോപ്യൻ യൂണിയനും നടത്തുന്ന ഉപരോധത്തെ മറികടക്കാനാണ് റഷ്യ ചില പ്രത്യേക മേഖലകളിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യരംഗം അടക്കമുള്ള മേഖലകളിലെ അടിയന്തിര സാഹചര്യങ്ങൾ പരിഹരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ട്.

അന്താരാഷ്‌ട്ര ഉപരോധത്തിൽ റഷ്യയ്‌ക്ക് അടിയന്തിര സഹായം വേണ്ടതിലൊന്ന് ആരോഗ്യരംഗത്തെ മരുന്നുകൾക്കും ഉപകരണങ്ങൾക്കുമാണ്. മരുന്നുകളുടെ ലഭ്യതക്കുറവ് വിവിധ മേഖലകളെ ബാധിച്ചുതുടങ്ങിയെന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങളുടേയും ആരോഗ്യരക്ഷാ വിഭാഗവും വാണിജ്യകാര്യവകുപ്പും അതിവേഗ സഹായങ്ങൾക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞു.

കൊറോണ കാലത്ത് ലോകമെമ്പാടും സാഹായവും വാക്‌സിനുമെത്തിച്ച ഇന്ത്യയുടെ കാര്യശേഷിയിലാണ് റഷ്യ വിശ്വാസമർപ്പിച്ചിരിക്കുന്നത്. റഷ്യയ്‌ക്കായുള്ള ആദ്യഘട്ട സഹായങ്ങൾ വിമാനമാർഗ്ഗം പുറപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. അന്താരാഷ്‌ട്രതലത്തിൽ കൊറോണ മൂലമുണ്ടായ സമ്മർദ്ദം ഇല്ലാതാക്കാൻ ചൈന ഇതിനിടെ റഷ്യയെ സഹായിക്കുന്നത് കുറയ്‌ക്കുന്ന നയതന്ത്രം പയറ്റുകയാണ്.

റഷ്യ-യുക്രെയ്ൻ സംഘർഷത്തെ മറയാക്കി ചൈന റഷ്യയ്‌ക്കുള്ള മരുന്ന് -രാസവസ്തു വിതരണം കുറച്ചതോടെയാണ് ഇന്ത്യയെ റഷ്യ പരിഗണിക്കുന്നത്. എന്നും വിശ്വാസിക്കാവുന്ന സുഹൃത്തെന്ന നിലയിൽ ഇന്ത്യയുടെ സഹായം അവശ്യസാധനങ്ങളുടെ കാര്യത്തിൽ അഭ്യർത്ഥിച്ചിരിക്കുകയാണ്. ലോകരാഷ്‌ട്രങ്ങൾ എതിർത്തിട്ടും എല്ലാ രാജ്യങ്ങളുമായി പരസ്പര സഹകരണത്തിന്റെ നയതന്ത്രത്തിൽ മുറുകെപിടിക്കും എന്ന നരേന്ദ്രമോദിയുടെ ശക്തമായ മറുപടി റഷ്യയ്‌ക്ക് വലിയ ഗുണമായി മാറുകയാണ്.

റഷ്യയിൽ നിന്നും ഇന്ധനം കുറഞ്ഞവിലയ്‌ക്ക് ഇന്ത്യ വാങ്ങുന്നതിന്റെ പേരിലും ഒരു ലോകരാഷ്‌ട്രങ്ങൾക്കും ഇന്ത്യയോട് മറുചോദ്യം ഉന്നയിക്കാൻ സാധിക്കാത്ത വിധം കൃത്യമായ ഉത്തരമാണ് ജയശങ്കർ അമേരിക്കയിൽ വെച്ച് തന്നെ നൽകിയത് എന്നതും ചരിത്ര മുഹൂർത്തമായി രേഖപ്പെടുത്തിക്കഴിഞ്ഞു.

Tags: india-russia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies