കോൺഗ്രസ് മുക്തരാജസ്ഥാൻ: 2023ലെ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി, പ്രവർത്തനം വീടുകളിൽ നിന്നു തുടങ്ങണം, ഒറ്റക്കെട്ടാവണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് മുക്തരാജസ്ഥാൻ: 2023ലെ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി, പ്രവർത്തനം വീടുകളിൽ നിന്നു തുടങ്ങണം, ഒറ്റക്കെട്ടാവണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 06:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാനിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനഘടകവുമായി ചേർന്നയോഗത്തിൽ പ്രവർത്തനം വീടുകളിൽ നിന്നു തുടങ്ങാനും കുടുംബത്തെപ്പോലെ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിലായിരുന്നു നിർണായക യോഗം. യോഗത്തിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കൈലാഷ് ചൗധരി, അർജുൻ റാം മേഘ്വാൾ, സംസ്ഥാന പാർട്ടി യൂണിറ്റ് മേധാവി സതീഷ് പൂനിയ എന്നിവർ പങ്കെടുത്തു. ബിജെപി ജനറൽ സെക്രട്ടറി (സംഘടന) ബിഎൽ സന്തോഷ്, സംസ്ഥാന ഘടകത്തിന്റെ സംഘടനാ സെക്രട്ടറി ചന്ദ്രശേഖർ എന്നിവരും നദ്ദയുടെ വസതിയിൽ യോഗം ചേർന്നു.

നാലുമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടു. 2023ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് സംസ്ഥാനത്തോട് കർശനനിർദ്ദേശം നൽകി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട അഴിമതിക്കേസുകൾ, കാർഷിക കടം എഴുതിത്തള്ളൽ, തൊഴിലില്ലായ്മ, നിയമലംഘനം തുടങ്ങിയ വിഷയങ്ങളിൽ അവരെ തുറന്നുകാട്ടാനും ബിജെപി സംസ്ഥാനനേതാക്കളോട് ആവശ്യപ്പെട്ടു.

തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ കൂട്ടായ്മ ആവശ്യപ്പെട്ട കേന്ദ്രനേതൃത്വം, എല്ലാ വിഷയങ്ങളിലും സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് ഏകീകൃതമാകണമെന്ന് ഊന്നിപ്പറഞ്ഞു. വിവിധ വിഷയങ്ങളിൽ നേതാക്കളുടെ നിലപാട് ഒന്നുതന്നെയായിരിക്കണം.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ബിജെപി സംസ്ഥാനത്ത് നിന്നുള്ള മുഴുവൻ പാർലമെന്റ് സീറ്റുകളിലും വിജയിച്ചു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. ഇതാണ് കേന്ദ്രനേതൃത്വം നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നേരിടാൻ സംസ്ഥാനഘടകത്തെ സജ്ജമാക്കുന്നത്.

Tags: jp naddarajasthan bjp
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies