കെജിഎഫും’ റോക്കി ഭായിയും തരംഗമാകുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു വിവാഹക്ഷണക്കത്ത് . കെജിഎഫ്-2’ന്റെ ഒരു ആരാധകന്റെ വിവാഹ കാർഡിലാണ് റോക്കി ഭായിയുടെ ഐക്കണിക് ഡയലോഗ് സമയബന്ധിതമായി അച്ചടിച്ചത്. ‘പുഷ്പ ‘ എന്ന ചിത്രത്തിലെ ‘മെയിൻ ജുകേഗ നഹി’ എന്ന ഡയലോഗ് ആളുകളുടെ ചുണ്ടിൽ വൈറലായത് പോലെയാണ് ഇത്. @MISS_BINGG എന്ന ട്വിറ്റർ ഉപയോക്താവാണ് വിവാഹ കാർഡിന്റെ ഈ ചിത്രം പങ്കിട്ടത്.
‘ വയലൻസ്, വയലൻസ്, വയലൻസ്…എനിക്ക് ഇഷ്ടമല്ല. ഞാൻ ഒഴിവാക്കുന്നു! പക്ഷേ… അക്രമം എന്നെ ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാനാവില്ല ‘എന്ന ഡയലോഗാണ് സമയവും, സാഹചര്യവും അനുസരിച്ച് ആരാധകൻ തന്റെ വിവാഹ കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്നത് . ‘ വിവാഹം… വിവാഹം… വിവാഹം. എനിക്കത് ഇഷ്ടമല്ല, ഞാൻ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കൾ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാൻ കഴിയില്ല. “ എന്നാണ് കത്തിലെ വാക്കുകൾ.
വിവാഹക്ഷണക്കത്ത് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു.
Comments